വടകര: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ലൈബ്രറികളും രംഗത്ത്. വടകര മേഖലയിലെ എല്ലാ
ലൈബ്രറികളിലും മാലിന്യ ശേഖരണ പെട്ടികള്‍ സ്ഥാപിക്കാന്‍ മേഖലാ സമിതി പ്രവര്‍ത്തക യോഗം തീരുമാനിച്ചു. രാഘവന്‍ മാണിക്കോത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ താലൂക്ക് ലൈബ്രറി പ്രസിഡന്റ് കെ.ബാലന്‍ ഉദ്ഘാടനം ചെയ്തു. മാലിന്യ മുക്തം നവകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ മണലില്‍ മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. സി.വിനോദ് സ്വാഗതവും എ.പി.ഹരീഷ് നന്ദിയും പറഞ്ഞു
