Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home വിദ്യാഭ്യാസം

വിദ്യാഭ്യാസ മേഖല അനുദിനം മുന്നോട്ട് കുതിക്കുന്നു: മന്ത്രി ആര്‍.ബിന്ദു

March 13, 2025
in വിദ്യാഭ്യാസം
A A
വിദ്യാഭ്യാസ മേഖല അനുദിനം മുന്നോട്ട് കുതിക്കുന്നു: മന്ത്രി ആര്‍.ബിന്ദു
Share on FacebookShare on Twitter

മൊകേരി : വിദ്യാഭ്യാസ മേഖല അനുദിനം മുന്നോട്ട് കുതിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ബിന്ദു പറഞ്ഞു. വിദ്യാഭ്യാസ മേഖലക്ക് സവിശേഷമായ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്.
മൊകേരി ഗവ: കോളജില്‍ അക്കാദമിക് ആന്റ് ഡിജിറ്റല്‍ റിസോഴ്‌സ് സെന്റര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ദേശീയ അന്തര്‍ദേശീയ തലത്തില്‍ മികച്ച നേട്ടമാണ് കേരളത്തിന്. 21 ശതമാനം മികച്ച കലാലയങ്ങള്‍ കേരളത്തിലാണെന്നാണ് സര്‍വേ പറയുന്നത്. വിവര വിസ്‌ഫോടന യുഗത്തില്‍ സമഗ്രമായ പരിഷ്‌കരണമാണ് ഏപ്പെടുത്തുന്നത്. വിദ്യാര്‍ഥികള്‍ക്ക് ഗവേഷണാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയാണ് ലക്ഷ്യം. അടുത്ത അധ്യയന വര്‍ഷം കൂടുതല്‍ ഡിഗ്രി പിജി കോഴ്‌സുകള്‍ അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു.
കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു. അയല്‍വാസി ആനന്ദാസില്‍ യശോധര കോളജ് ലൈബ്രറിയിലേക്ക് നല്‍കുന്ന പുസ്തകങ്ങള്‍ മന്ത്രി സ്വീകരിച്ചു. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.റീത്ത, പി.സുരേന്ദ്രന്‍, കെ.കൈരളി, എ. രതീഷ്, കെ.കെ.സുരേഷ്, ജമാല്‍ മൊകേരി, പി.സുരേഷ് ബാബു, എ.വിനാസറുദ്ദീന്‍, എന്‍.വി.ചന്ദ്രന്‍, വി.പി.വാസു, പറമ്പത്ത് കുമാരന്‍, സി.എം.കുഞ്ഞബ്ദുല്ല, മനോജ് അരൂര്‍, യൂനിയന്‍ ചെയര്‍മാന്‍ നവദേവ് എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പാള്‍ അഷറഫ് കൊയിലോത്താങ്കണ്ടി സ്വാഗതവും കിഫ്ബി പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ഡോ. ലിയാഖത്ത് അലി നന്ദിയും പറഞ്ഞു.

RECOMMENDED NEWS

ചോറോട് മിനി എംസിഎഫിന് നേരെ തീവെപ്പ്

ചോറോട് മിനി എംസിഎഫിന് നേരെ തീവെപ്പ്

2 months ago
തട്ടോളിക്കര ഈരായിന്റെ മീത്തല്‍ ഭാസ്‌കരന്‍ അന്തരിച്ചു

തട്ടോളിക്കര ഈരായിന്റെ മീത്തല്‍ ഭാസ്‌കരന്‍ അന്തരിച്ചു

3 months ago
വൈക്കിലശ്ശേരി പരദേവതക്ഷേത്രം നവീകരണ കലശവും തിറ മഹോത്സവവും

വൈക്കിലശ്ശേരി പരദേവതക്ഷേത്രം നവീകരണ കലശവും തിറ മഹോത്സവവും

3 months ago
ഗൃഹപ്രവേശനത്തില്‍ പങ്കെടുത്തവര്‍ക്ക് അതിസാരം; ഇരുപത്തഞ്ചോളം പേര്‍ ചികിത്സ തേടി

ഗൃഹപ്രവേശനത്തില്‍ പങ്കെടുത്തവര്‍ക്ക് അതിസാരം; ഇരുപത്തഞ്ചോളം പേര്‍ ചികിത്സ തേടി

2 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal