ചക്കിട്ടപാറ: നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലുമെന്ന് പ്രഖ്യാപിച്ച ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്
ഭരണസമിതിക്ക് പിന്തുണ അറിയിച്ച് കര്‍ഷകന്‍. മലയോര കര്‍ഷകരുടെ പ്രതീകമായി തലയില്‍ പാളത്തൊപ്പി വെച്ച് പ്ലക്കാര്‍ഡുമായി പഞ്ചായത്ത് ഓഫീനു മുന്നില്‍ എത്തിയായിരുന്നു കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ ജനറല്‍ സെക്രട്ടറിയും ചക്കിട്ടപാറ പഞ്ചായത്ത് കാര്‍ഷിക വികസന സമിതി അംഗവുമായ രാജന്‍ വര്‍ക്കി അഭിവാദ്യം അറിയിച്ചത്. ഭരണസമിതിയുടെയും പാനല്‍ ഷൂട്ടര്‍മാരുടെയും സംയുക്ത യോഗം ചേരുന്നതിനു മുമ്പായിരുന്നു അഭിവാദ്യമര്‍പ്പിക്കല്‍. ചക്കിട്ടപാറ പഞ്ചായത്ത് ഉയര്‍ത്തിയ ജനകീയ വിഷയം ഏറ്റെടുത്ത് കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരും രംഗത്തു വരണമെന്ന് രാജന്‍ വര്‍ക്കി മാധ്യമങ്ങളോട് പറഞ്ഞു. വന്യമൃഗ
ശല്യത്തിനെതിരെ പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്താനുള്ള വനം ഉദ്യോഗസ്ഥരുടെ നിലപാടിലുള്ള പ്രതിഷേധവും കഴുത്തില്‍ തൂക്കിയ പ്ലക്കാര്‍ഡില്‍ എഴുതി.

