കുറ്റ്യാടി: കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് കുട്ടികളുടെ പാര്‍ക്ക് വടകര ഹരിയാലി ഹരിത കര്‍മസേന പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് നടത്തും. ബിഒടി അടിസ്ഥാനത്തില്‍ അഞ്ചുവര്‍ഷത്തേക്കാണ് പാര്‍ക്ക് നടത്താന്‍ നല്‍കുന്നത്. ഏപ്രിലോടെ തുറന്നു
പ്രവര്‍ത്തിക്കാനാണ് തീരുമാനം. ഏറെക്കാലമായി പ്രവര്‍ത്തനം നിലച്ച പാര്‍ക്കിന്റെ അറ്റകുറ്റപ്പണികള്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു. പാര്‍ക്കിന്റെ നവീകരണം പൂര്‍ത്തിയാകുന്നതോടെ കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും സായാഹ്നത്തില്‍ സമയം ചെലവഴിക്കാനാനുള്ള ഇടമായി ഇവിടം മാറും. കൂടാതെ ഓപ്പണ്‍ ജിം, പരിപാടികള്‍ അവതരിപ്പിക്കാനുള്ള സ്റ്റേജ്, കുട്ടികളുടെ കളിയുപകരണങ്ങളും റൈഡുകളും എന്നിവയും പാര്‍ക്കില്‍ സജ്ജീകരിക്കും. ഉദ്ഘാടന
പരിപാടിയുടെ ഭാഗമായി ഈ മാസം 16 ന് ജനകീയ പങ്കാളിത്തത്തോടെ കുറ്റ്യാടിപ്പുഴ ശുചീകരിക്കും. 23 ന് പ്രാദേശിക ചിത്ര കലാകാരന്മാരുടെ ചിത്രരചനയും സംഘടിപ്പിക്കും. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സബിനാ മോഹന്‍, എ.സി അബ്ദുല്‍ മജീദ്, ഹരിയാലി കോ-ഓര്‍ഡിനേറ്റര്‍ മണലില്‍ മോഹനന്‍, സെക്രട്ടറി പി.കെ അനില, പി.സി രവീന്ദ്രന്‍, പി.കെ ബാബു, ഇസെഡ് എ അബ്ദുല്‍ സല്‍മാന്‍, അഡ്വ. ജമാല്‍ പാറക്കല്‍, അനസ് എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ മോഹന്‍ദാസ് സ്വാഗതവും സെക്രട്ടറി ഒ ബാബു നന്ദിയും പറഞ്ഞു.


