മാഹി: അഴിയൂര്‍ കുന്നുംമഠത്തില്‍ ശ്രീ കളരിഭഗവതി-വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തില്‍ പന്തീരായിരം
തേങ്ങയേറും കളമെഴുത്തു പാട്ടും കളിയാട്ട മഹോത്സവവും 15 മുതല്‍ 19 വരെ നടക്കുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 15 ന് രാത്രി ഏഴിന് കൊച്ചിന്‍ കലാരസികയുടെ ഫീല്‍ ഗുഡ് കോമഡി ഷോ. 16 ന് രാവിലെ 9 മണിക്ക് പത്മമിട്ട് പൂജ, 10 മണിക്കും 10.45 നും മധ്യേ കുടയേറ്റ്. കുടവരവ് ഘോഷയാത്ര രാവിലെ 9.30 ന് അഴിയൂര്‍ ശ്രീ പരദേവതാക്ഷേത്ര പരിസരത്ത് നിന്ന് പുറപ്പെടും. ഉച്ച 12 മണിക്ക് അന്നദാനം. രാത്രി ഏഴിന് കളമെഴുത്തും പാട്ടും.
രാത്രി എട്ടിന് പന്തീരായിരം തേങ്ങയേറ്. 17 ന് വൈകു. അഞ്ചിന് കലവറനിറക്കല്‍ ഘോഷയാത്ര, 6.30 ന് നട്ടത്തിറ, ശാസ്തപ്പന്‍ വെള്ളാട്ടം. 18 ന് വൈകു. ആറു മുതല്‍ ഇളനീര്‍ വരവ്, ഗുളികന്‍, വേട്ടയ്‌ക്കൊരുമകന്‍, കണ്ഠാകര്‍ണന്‍, ഭഗവതി, ശാസ്തപ്പന്‍, ഗുരു വെള്ളാട്ടങ്ങളും പാലെഴുന്നള്ളത്ത്, കലശം വരവ് എന്നിവയും നടക്കും. 19 ന് പുലര്‍ച്ചെ
മൂന്നു മുതല്‍ ഗുളികന്‍ ഇളംകോലം, 3.30 ന് ഗുളികന്‍ തിരുമുടിവെപ്പ്, രാവിലെ അഞ്ചു മുതല്‍
കണ്ഠാകര്‍ണന്‍ തിറ, 9.30 ന് ഗുരു തിറ, 10.30 ന് ശാസ്തപ്പന്‍ തിറ, 12 മണിക്ക് അന്നദാനം, ഉച്ച രണ്ടു മുതല്‍ ഭഗവതി ഇളംകോലം, തിരുമുടി നിവര്‍ത്തല്‍,
വേട്ടയ്‌ക്കൊരുമകന്‍ തിറ, വൈകുന്നേരം 5.30 ന് തേങ്ങയേറ്, ആറു മുതല്‍ ഗുരുതി തര്‍പ്പണം, 6.30 ന് ആറാട്ട് (താലപ്പൊലി), ഏഴിന് ദൈവങ്ങളെ കുടിയിരുത്തല്‍ എന്നിവ നടക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കുന്നും മഠത്തില്‍ അശോകന്‍, കെ.ടി.കെ.സന്ദീപന്‍, കെ.എം.വിനോദന്‍, വി.എം.മനീഷ്, ഉദയകുമാര്‍ ഡോട്ട്‌സ്, പി.റിജേഷ് എന്നിവര്‍ പങ്കെടുത്തു.