
കുരങ്ങുകളും. രക്ഷയില്ലാതായതോടെ കടുംകൈ തന്നെ ജോഷിക്ക് ചെയ്യേണ്ടിവന്നു.
ഒത്തിരി കാലമായി ആലോചിക്കുകയാണ് എന്ത് ചെയ്യും, എന്ത് ചെയ്യും എന്ന്. നിവൃത്തി കേട് കൊണ്ടാണ് ഇങ്ങനെ ചെയ്ത് പോവുന്നത് വേറെ വഴിയില്ല വിലങ്ങാട് ഇന്ദിര നഗര്‍ വാളൂക്ക് സ്വദേശി പുതുപ്പള്ളി ജോഷിയുടേതാണ് വാക്കുകള്‍. കുരങ്ങുകളുടെ ശല്യത്തില്‍ പൊറുതി മുട്ടിയതോടെ വീട്ടുപറമ്പിലെ 18 തെങ്ങുകളുടെ മണ്ട വെട്ടി മാറ്റി രക്ഷതേടുകയാണ് ഈ കര്‍ഷകന്‍. അരവിന് പോലും അടുത്തകാലത്തായി തേങ്ങ ലഭിക്കുന്നില്ല. മുന്‍പ് പറമ്പിലെ തെങ്ങുകളില്‍ നിന്ന് നല്ല വരുമാനമായിരുന്നു. ഇപ്പോള്‍ നാളികേരത്തിന് മികച്ച വില ലഭിക്കുന്നുണ്ടെങ്കിലും കുരങ്ങുകളുടെ ശല്യം കാരണം തെങ്ങില്‍ നിന്ന് കായ്ഫലം ലഭിക്കാതെയായി.
വനമേഖലയില്‍ നിന്ന് കൂട്ടമായി എത്തുന്ന കുരങ്ങുകള്‍ പറമ്പിലെ തെങ്ങുകളില്‍ നിന്ന് തേങ്ങയും ഇളനീരും കരിക്കും എല്ലാം നശിപ്പിക്കുകയാണ് കൂടാതെ ഭാര്യയെയും മക്കളെയും അക്രമിക്കുകയും ചെയ്യുന്നു. വീടിന്റെ മുറ്റത്ത് പോലും എത്തിയാണ് അക്രമിക്കുന്നത്. സ്‌കൂളില്‍ പോവുന്ന മക്കള്‍ക്ക് നേരയാണ് അക്രമം.
ഇതോടെയാണ് ഇവര്‍ക്ക് എന്തെങ്കിലും പറ്റിപ്പോയാല്‍ …… അതുകൊണ്ടാണ് ആകെയുള്ള 22 തെങ്ങുകളില്‍ 18 എണ്ണത്തിന്റെയും മണ്ട
വെട്ടിമാറ്റാന്‍ ജോഷി തീരുമാനിച്ചത്.
നരിപ്പറ്റ പഞ്ചായത്തിലെ വാര്‍ഡ് മൂന്നിലെ താമസക്കാരനാണ് ജോഷി. ഭാര്യയും മക്കളും ഒന്നിച്ചാണ് താമസം. റിസര്‍വ് വനമേഖലയിലെ പാറക്കൂട്ടങ്ങളില്‍ തമ്പടിച്ച നൂറും ഇരുന്നൂറും വരുന്ന കുരങ്ങിന്‍ കൂട്ടം കൃഷിയിടത്തിലെത്തി വീട്ടുകാരെ അക്രമിക്കുകയാണ്. റോഡരികിലാണ് വീടും പറമ്പുമെങ്കിലും രക്ഷയില്ല. തേങ്ങയും കരിക്കും മറ്റും പറിച്ചെടുത്ത് എറിയുകയാണ് കുരങ്ങന്മാര്‍. മുഖത്തേക്കാണ് ഇവ വലിച്ചറിയുന്നത്
വീടിന് പുറത്തേക്ക് ഇറങ്ങാന്‍ കഴിയാതായെന്നും നാല്, അഞ്ച് വര്‍ഷമായി കുരങ്ങുകളുടെ ശല്യം വര്‍ധിച്ചതായും ജോഷി പറയുന്നു. മക്കള്‍ക്കും ഭാര്യക്കും അപകടം വല്ലതും സംഭവിച്ചേക്കാമെന്ന ഭീതി ഉയര്‍ന്നതോടെയാണ് സങ്കടം ഉണ്ടെങ്കിലും ഈ തീരുമാനം എടുത്തതെന്നും ജോഷി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് 18 തെങ്ങുകളുടെയും മണ്ട തൊഴിലാളികളെ ഉപയോഗിച്ച് വെട്ടി മാറ്റിയത്. കുരങ്ങ് ശല്യം വര്‍ധിച്ചതോടെ അധികൃതര്‍ക്കെല്ലാം നിരവധി തവണ പരാതി നല്‍കിയെങ്കിലും ഫലം നിരാശ മാത്രം. സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ഈ കടുംകൈ അല്ലാതെ വേറെ വഴി ഇല്ലെന്നും ജോഷി പറയുന്നു. പ്രദേശത്തെ മിക്ക വിട്ടുകാരുടെയും അവസ്ഥ ഇതാണെന്നും വന്യ മൃഗ ശല്യത്താല്‍ മലയോര മേഖലയിലെ ജീവിതം ദുസ്സഹമാണന്നും ജോഷി പറഞ്ഞു.
-ടി.ഇ.രാധാകൃഷ്ണന്‍