കോഴിക്കോട്: ശാരീരികമായ വെല്ലുവിളികളെ അതിജീവിക്കാനുള്ള ജിബിന്‍ കുമാറിന്റെ പരിശ്രമങ്ങള്‍ക്ക് കരുത്ത് പകരുകയാണ് സംസ്ഥാന സര്‍ക്കാര്‍. വര്‍ഷങ്ങള്‍ കൊണ്ട് പൊരുതി നേടിയ ജീവിതത്തിന്റെ പുതിയ
വഴികളിലേക്ക് സഞ്ചരിക്കാന്‍ ജില്ലാ പഞ്ചായത്തും സാമൂഹ്യനീതി വകുപ്പും ചേര്‍ന്ന് മേപ്പയൂര്‍ സ്വദേശി ജിബിനിന് ഇലക്ട്രിക് വീല്‍ ചെയര്‍ നല്‍കി. സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവാണ് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണ പരിപാടിയില്‍ ജിബിനിന് ഇലക്ട്രിക് വീല്‍ ചെയര്‍ കൈമാറിയത്. സര്‍ക്കാര്‍ നല്‍കിയ സഹായത്തിനും പിന്തുണക്കും നന്ദിയുണ്ടെന്ന് ജിബിന്‍ പറഞ്ഞു. 2017 ല്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെയാണ് ജിബിന് നട്ടെല്ലിന് പരിക്കു പറ്റുന്നത്. കണ്ണുകള്‍ മാത്രം ചലിക്കുന്ന രീതിയിലേക്ക് ജീവിതം കൈവിട്ട് പോയപ്പോള്‍ കരുത്തായത് കുടുംബമാണെന്ന് ജിബിന്‍
പറയുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സയും ഫിസിയോ തെറാപ്പിയുമാണ് ശരീരത്തിന്റെ പാതിയോളം ചലനം വീണ്ടെടുക്കാന്‍ സഹായകരമായത്. നാട്ടുകാരുടെ ചികിത്സാ സഹായത്തോടെയാണ് ഫിസിയോ തെറാപ്പി നടത്തുന്നത്. അനിയത്തി ഗീതു മുഴുവന്‍ സമയവും കരുത്തും താങ്ങുമായി കൂടെയുണ്ട്.


