തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഗാന്ധിജിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവത്തില്‍
അഞ്ചുപേര്‍ അറസ്റ്റില്‍. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. നെയ്യാറ്റിന്‍കര മുനിസിപ്പല്‍ കൗണ്‍സിലര്‍ കൂട്ടപ്പന മഹേഷ്, ആര്‍എസ്എസ്-ബിജെപി നേതാക്കളായ സൂരജ്, ഹരികുമാര്‍, കൃഷ്ണകുമാര്‍, അനൂപ് എന്നിവരെയാണ് നെയ്യാറ്റിന്‍കര പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കും.
നെയ്യാറ്റിന്‍കരയില്‍ ഗാന്ധിയന്‍ പി.ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാദനം ചെയ്ത ചടങ്ങില്‍ ആര്‍എസ്എസിനെതിരെ പരാമര്‍ശം നടത്തിയതിനാണ് തുഷാര്‍ ഗാന്ധിയെ തടഞ്ഞുനിറുത്തി ബിജെപി പ്രതിഷേധിച്ചത്. രാജ്യത്തിന്റെ ആത്മാവായ മതനിരപേക്ഷത തകര്‍ക്കാന്‍ ആര്‍എസ്എസ് ബോധപൂര്‍വം ശ്രമിക്കുന്നെന്നായിരുന്നു തുഷാര്‍ ഗാന്ധിയുടെ പരാമര്‍ശം. ആര്‍എസ്എസ് സാര്‍വദേശീയ വിഷമാണെന്നും
ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്നും ആരോപിച്ചു. തുടര്‍ന്ന് അദ്ദേഹം വേദിയില്‍ നിന്നിറങ്ങി കാറില്‍ കയറുന്നതിനിടെ തടഞ്ഞുനിറുത്തി ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയായിരുന്നു. പറഞ്ഞതില്‍തന്നെ താന്‍ ഉറച്ചുനില്‍ക്കുകയാണെന്ന് വ്യക്തമാക്കിയ തുഷാര്‍ ഗാന്ധി, ‘മഹാത്മാഗാന്ധി സിന്ദാബാദ്’ വിളിച്ചാണ് മടങ്ങിയത്. വഴിതടഞ്ഞത് ആസൂത്രിതമാണെന്ന് കരുതുന്നില്ലെന്നും, ഇക്കാര്യത്തില്‍ നിയമ നടപടിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ശിവഗിരിയില്‍ ശ്രീനാരായണഗുരു- മഹാത്മാഗാന്ധി സമാഗമ ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ സംസ്ഥാനത്ത് അതിഥിയായെത്തിയ തുഷാര്‍ ഗാന്ധിക്കെതിരെയുണ്ടായ സംഭവം ഗൗരവമായെടുത്താണ് മുഖ്യമന്ത്രി കര്‍ശന
നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. അതേസമയം തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവം മതേതര കേരളത്തിന് അപമാനമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പറഞ്ഞു.