കറാച്ചി: പാക്കിസ്ഥാനില്‍ ട്രെയിന്‍ തട്ടിയെടുത്ത് 182 യാത്രക്കാരെ ബന്ദികളാക്കിയതിനു പിന്നാലെ സൈന്യവും
ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയും (ബിഎല്‍എ) ഏറ്റുമുട്ടി. പാക്കിസ്ഥാന്‍ സുരക്ഷാ സേന സ്ഥലത്തെത്തി, വ്യോമാക്രമണം ഉള്‍പ്പെടെയുള്ള വന്‍ പ്രത്യാക്രമണം നടത്തിയെന്നാണ് വിവരം.
ബന്ദികളാക്കിയ 182 യാത്രികരില്‍ 104 പേരെ മോചിപ്പിച്ചതായി സൈന്യം അറിയിച്ചു. 58 പുരുഷന്മാരേയും 31 സ്ത്രീകളേയും 15 കുട്ടികളേയുമാണ് മോചിപ്പിച്ചത്. ബാക്കിയുള്ളവര്‍ക്കായി മോചനശ്രമം തുടരുകയാണ്. 13 ഭീകരരെ വധിക്കുകയും ചെയ്തു. അതേസമയം, 30 പാക് സൈനികരെ വധിച്ചതായി ബിഎല്‍എ അവകാശപ്പെട്ടു.
ബലൂചിസ്താന്‍ പ്രവിശ്യ സ്വതന്ത്രമാക്കാന്‍ പോരാടുന്ന സായുധസംഘടനയാണ്
ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി. കച്ചി ജില്ലയില്‍ അബെഗം പ്രദേശത്തുവെച്ചാണ് ഇവര്‍ ട്രെയിന്‍ റാഞ്ചിയത്. ക്വറ്റയില്‍നിന്ന് പെഷാവറിലേക്ക് പോവുകയായിരുന്ന ജാഫര്‍ എക്‌സ്പ്രസിനുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഒമ്പത് കോച്ചുകളുള്ള ട്രെയിനില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 500ഓളം യാത്രക്കാരുണ്ടായിരുന്നു.