വടകര: അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മറിനെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍
കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും കേസെടുത്തില്ലെങ്കില്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് ഉള്‍പെടെയുള്ള സമരവുമായി മുന്നോട്ട് പോകുമെന്നും യുഡിഎഫ്-ആര്‍എംപിഐ അടങ്ങിയ ജനകീയ മുന്നണി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ പഞ്ചായത്തില്‍ അനാവശ്യ വിവാദം കുത്തിപ്പൊക്കുകയാണ് എല്‍ഡിഎഫും എസ്ഡിപിഐയും എന്ന് ഇവര്‍ കുറ്റപ്പെടുത്തി. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അഴിയൂര്‍ പഞ്ചായത്തിലെ ഒരു താല്‍ക്കാലിക ജീവനക്കാരിക്ക് അതേ ഓഫീസിലെ പ്ലാന്‍ ക്ലര്‍ക്കില്‍ നിന്നുണ്ടായ ദുരനുഭവം സംബന്ധിച്ച് അവര്‍ പരാതിപ്പെടുകയും അതിന്റെ അടിസ്ഥാനത്തില്‍ പ്രസിഡന്റും ബോര്‍ഡ് മെമ്പര്‍മാരും രണ്ട് പേരെയും വിളിച്ചു സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ ക്ലാര്‍ക്ക് അയാള്‍ക്കുണ്ടായ പോരായ്മ സമ്മതിക്കുകയും
ക്ഷമ ചോദിച്ചു വിഷയം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതുമാണ്.
എന്നാല്‍ ക്ഷമ ചോദിച്ചാല്‍ പോര ക്ലാര്‍ക്കിനെ ബന്ധപ്പെട്ട സെക്ഷനില്‍ നിന്ന് മാറ്റാതെ വിഷയം അവസാനിപ്പിക്കില്ലെന്ന് എല്‍ഡിഎഫ്, എസ്ഡിപിഐ അംഗങ്ങള്‍ വാശി പിടിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ഒരു വനിതയാണെന്ന പരിഗണന പോലും നല്‍കാതെ അംഗങ്ങള്‍ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും വാട്ടര്‍ബോട്ടല്‍ പ്രസിഡന്റിനു നേരെ എറിഞ്ഞ് അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. പ്രസിഡന്റ് ദിവസങ്ങളോളം ആശുപത്രിയില്‍ ഐസിയുവില്‍ ആയിരുന്നു
പ്ലാന്‍ ക്ലാര്‍ക്ക് ക്ഷമ പറഞ്ഞതോടെ വനിതാ ക്ലാര്‍ക്ക് ആ വിഷയം അവസാനിപ്പിക്കാന്‍ മാനസികമായി
തയ്യാറായിരുന്നു. എന്നാല്‍ ഈ വിഷയം രാഷ്ട്രീയ ആയുധമാക്കാനും പഞ്ചായത്തിനെ പൊതു ജന മധ്യത്തില്‍ അപമാനിക്കാനുമാണ് എല്‍ഡിഎഫ്, എസ്ഡിപിഐ അവിശുദ്ധ കൂട്ട് കെട്ട് തയ്യാറായത്. വസ്തുത മനസിലാക്കിയ ജീവനക്കാരി പരാതി പിന്‍വലിച്ചതായി എഴുതി നല്‍കിയിരിക്കുകയാണ്. എന്നിട്ടും കള്ള പ്രചരണം തുടരുകയാണെന്നും ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ വരും ദിവസങ്ങളില്‍ പൊതുയോഗം ഉള്‍പെടെയുള്ള പ്രചാരണം നടത്താന്‍ തീരുമാനിച്ചതായും ജനകീയ മുന്നണി നേതാക്കള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജനകീയ മുന്നണി ചെയര്‍മാന്‍ അന്‍വര്‍ ഹാജി, കണ്‍വീനര്‍ ടി.സി.രാമചന്ദ്രന്‍, ഖജാന്‍ജി വി.പി.പ്രകാശന്‍,
മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.ബാബുരാജ്, ലീഗ് പഞ്ചായത്ത് സെക്രട്ടറി പി.പി.ഇസ്മായില്‍, കേരള കോണ്‍ഗ്രസ് ജെ.ജില്ലാ സെക്രട്ടറി പ്രദീപ് ചോമ്പാല എന്നിവര്‍ പങ്കെടുത്തു.