നാദാപുരം: വേതന വര്‍ധനവ് ആവശ്യപ്പെട്ട് സമരത്തിലുള്ള ആശാവര്‍ക്കര്‍മാര്‍ക്ക് പിന്തുണയുമായി ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ നാദാപുരം പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ ധര്‍ണ
നടത്തി. ആശാവര്‍ക്കര്‍മാരുടെ ആനുകൂല്യങ്ങള്‍ തടഞ്ഞു വെക്കുന്ന സര്‍ക്കാരിന്റെ നടപടി തൊഴിലാളി വിരുദ്ധ മാണെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മോഹനന്‍ പാറക്കടവ് പറഞ്ഞു. പി സുമലത അധ്യക്ഷത വഹിച്ചു. അഡ്വ. എ സജീവന്‍, അഡ്വ. കെ.എം രഘുനാഥ്, വി.വി റിനീഷ് വി.കെ ബാലാമണി, കെ സുമിത ടീച്ചര്‍, ബാലകൃഷ്ണന്‍ വാണിമേല്‍, ബിന്ദു കൂരാറ, സുധ സത്യന്‍, അനില കൊക്കണി, പി പ്രേമി, രാഖി കല്ലുനിര, വസന്ത കരിത്രയില്‍, നജ്മ യാസര്‍, കെ.ടി.കെ ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

