വടകര: ഇത്തവണയും കണിക്കൊന്ന മരം വിഷുവിന് മുമ്പേ പൂത്തുലഞ്ഞു. മഞ്ഞവസന്തമാണെങ്ങും.
മുന്‍കാലങ്ങളില്‍ വിഷുവിനടുത്തായാണ് കൊന്ന പൂക്കാറ്. എന്നാല്‍ കുറച്ച് കാലമായി വിഷുവിന് മാസങ്ങള്‍ക്ക് മുമ്പു തന്നെ കൊന്ന പൂക്കുന്നു. കാലാവസ്ഥയിലെ വ്യതിയാനമാകാം ഇതിന് കാരണം.
വിഷുവിന് കണിയൊരുക്കാന്‍ കൊന്നപ്പൂവ് നിര്‍ബന്ധമാണ്. എന്നാല്‍ നേരത്തെ പൂക്കുന്നതിനാല്‍ കണി ഒരുക്കാന്‍ പല കൊന്ന മരത്തിലും പൂവ് ഉണ്ടാകാറില്ല. കൊഴിഞ്ഞ് പോകുന്നതിനാല്‍ പലരും മറ്റ് സാധനങ്ങള്‍ പോലെ കൊന്നപ്പൂവും മാര്‍ക്കറ്റില്‍ നിന്ന് വാങ്ങേണ്ട സ്ഥിതിയാകും. പല പ്രദേശങ്ങളിലും കൊന്നകളില്‍ നിറയെ പൂവ് വിരിഞ്ഞിരിക്കുകയാണ്. ഹായ് എന്തു ചന്തം എന്ന് ആളുകള്‍ അറിയാതെ പറഞ്ഞുപോകും മട്ടിലാണ് കൊന്നയില്‍ മഞ്ഞപ്പൂക്കള്‍ നിറഞ്ഞുനില്‍ക്കുന്നത്.
-രാധാകൃഷ്ണന്‍ അരൂര്‍