കോഴിക്കോട്: ജില്ലയിലെ അനധികൃത ട്യൂഷന്‍ കേന്ദ്രങ്ങള്‍ പൂട്ടാന്‍ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അധ്യക്ഷനായ ജില്ലാതല ശിശു സംരക്ഷണ സമിതി യോഗം തീരുമാനിച്ചു. കളക്ടറുടെ ചേംബറില്‍ ചൊവ്വാഴ്ച ചേര്‍ന്ന യോഗം വാര്‍ഡ് തല
ശിശുസംരക്ഷണ കമ്മിറ്റികള്‍ സജീവമാക്കാനും നിര്‍ദ്ദേശിച്ചു. പഞ്ചായത്ത് രാജ് ചട്ടമനുസരിച്ചു ട്യൂഷന്‍ കേന്ദ്രങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. എന്നാല്‍ ജില്ലയില്‍ പല ട്യൂഷന്‍ കേന്ദ്രങ്ങളും രജിസ്‌ട്രേഷന്‍ ഇല്ലാതെ അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ കുട്ടികള്‍ക്ക് ആവശ്യമായ മൂത്രപ്പുരയോ ഫാനോ മറ്റു സൗകര്യങ്ങളോ ലഭ്യമല്ലെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടികാട്ടി. ടെറസിന് മുകളില്‍ ആസ്ബസ്റ്റോസ് മേല്‍ക്കൂര
കെട്ടി അനുമതിയുമില്ലാതെ കുട്ടികളുടെ അവകാശങ്ങള്‍ ഹനിക്കുന്ന രീതിയിലാണ് പല ട്യൂഷന്‍ കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം. ഇത്തരം സ്ഥാപനങ്ങള്‍ ഉടന്‍ അടച്ചുപൂട്ടണം. അല്ലാത്തപക്ഷം ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പരിശോധന നടത്തി അനധികൃത സ്ഥാപനങ്ങളെ കണ്ടെത്തണം. ട്യൂഷന്‍ കേന്ദ്രങ്ങളില്‍ ഡിജെ പാര്‍ട്ടി പോലെ വലിയ ആഘോഷ പരിപാടി നടത്തുകയാണെങ്കില്‍ അക്കാര്യം അതത് പോലീസ് സ്റ്റേഷനിലോ ഗ്രാമപഞ്ചായത്തിലോ അറിയിക്കണം. ജില്ലയിലെ ഗവണ്‍മെന്റ്, എയ്ഡഡ് പൊതു വിദ്യാലയങ്ങളും സ്വകാര്യ വിദ്യാലയങ്ങളും ഉള്‍പ്പെട്ട പൊതുവായ പ്ലാറ്റ്‌ഫോം
രൂപീകരിക്കാനും യോഗം തീരുമാനിച്ചു. സ്‌കൂള്‍ ജാഗ്രത സമിതികള്‍ യോഗം വിളിച്ച് കുട്ടികള്‍ ഉള്‍പ്പെടുന്ന ലഹരി, അക്രമ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണം. കുട്ടികള്‍ നേരിടുന്ന പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ 1098 എന്ന ചൈല്‍ഡ് ലൈന്‍ നമ്പര്‍ വഴി അധികൃതരെ അറിയിക്കാം. ഇതിനായി 1098 എന്ന ചൈല്‍ഡ്‌ലൈന്‍ നമ്പറും ഏതൊക്കെ വിഷയങ്ങളില്‍ ചൈല്‍ഡ്‌ലൈനില്‍ വിളിക്കാമെന്നും അറിയിച്ചുള്ള വലിയ ബോര്‍ഡ് ജില്ലയിലെ എല്ലാ സര്‍ക്കാര്‍, എയിഡഡ്, അണ്‍ എയിഡഡ്, സ്വകാര്യ സ്‌കൂളുകളിലും അംഗീകൃത ട്യൂഷന്‍ കേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിക്കണം. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ്, സ്വകാര്യ ഭേദമന്യേ എല്ലാ സ്‌കൂളുകളിലും കൗണ്‍സിലര്‍മാരെ നിര്‍ബന്ധമായും നിയമിക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു.
വാര്‍ഡ് അംഗം ചെയര്‍മാനായ സമിതിയില്‍ അംഗനവാടി ടീച്ചര്‍, ആശ വര്‍ക്കര്‍, പോലീസ്, അധ്യാപകര്‍ എന്നിവര്‍ അംഗങ്ങളാണ്. ഇവര്‍ യോഗം ചേര്‍ന്ന് പ്രദേശത്തെ അരക്ഷിതമായ ചുറ്റുപാടില്‍ കഴിയുന്ന കുട്ടികളുടെ വിവരങ്ങള്‍ സ്വകാര്യമായി ശേഖരിച്ചു മാപ്പിങ് നടത്തണം. സര്‍ക്കാര്‍സ്വകാര്യ ഭേദമന്യേ എല്ലാ സ്‌കൂളുകളിലും ജാഗ്രത സമിതി യോഗം വിളിച്ചു ലഹരി, അക്രമ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും യോഗം നിര്‍ദേശിച്ചു.
എല്ലാ സ്‌കൂളുകളിലും ഒരു കൗണ്‍സിലര്‍ നിര്‍ബന്ധമായും വേണം. കൗണ്‍സിലറെ ഐസിഡിഎസ് പദ്ധതി വഴിയോ ജില്ലാ പഞ്ചായത്ത് വഴിയോ ഗ്രാമപഞ്ചായത്ത് വഴിയോ പിടിഎ മുഖാന്തിരമോ നിയമിക്കാം. ഐസിഡിഎസ് പദ്ധതി മുഖേന ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 79 കൗണ്‍സിലര്‍മാരെ നിയോഗിച്ചിട്ടുണ്ട്.
1098 ചൈല്‍ഡ് ലൈന്‍ ബോര്‍ഡ് പ്രദര്‍ശിപ്പിക്കാത്ത
സ്‌കൂളുകളിലെ പ്രധാനാധ്യാപകരുടെ പേരില്‍ നടപടിയെടുക്കുമെന്ന് കലക്ടര്‍ യോഗത്തില്‍ വ്യക്തമാക്കി.
യോഗത്തില്‍ ജില്ലാ ശിശു സംരക്ഷണ സമിതി ഓഫീസര്‍ കെ ഷൈനി, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ പി അബ്ദുള്‍നാസര്‍, വനിത ശിശു
വികസന വകുപ്പ് ജില്ലാ ഓഫീസര്‍ സബീന ബീഗം, ഡിഡിഇ സി മനോജ് കുമാര്‍, ആര്‍സിഎച് ഓഫീസര്‍ ഡോ. സച്ചിന്‍ ബാബു, ഡയറ്റ്
പ്രിന്‍സിപ്പല്‍ അബ്ദുല്‍ നാസര്‍ യു.കെ, എസ്എസ്‌കെ ജില്ലാ കോര്‍ഡിനേറ്റര്‍ എ.കെ അബ്ദുല്‍ ഹക്കീം, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, ഡിവൈഎസ്പി കെ സുഷീര്‍, സ്‌പോര്‍ട്‌സ് കൗണ്‍സിലിനെ പ്രതിനിധീകരിച്ച് വിനീഷ് കുമാര്‍ കെ.പി, എക്‌സൈസ് തദ്ദേശ സ്വയംഭരണ, തൊഴില്‍ വകുപ്പ് പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.