വടകര: ദേശീയപാതയുടെ പ്രവൃത്തിക്കു വേണ്ടി അടച്ച ചേന്ദമംഗലം-മലോല്‍ മുക്ക് റോഡിലൂടെയുള്ള ഗതാഗതം
പുനഃസ്ഥാപിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് ചോറോട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ദേശീയപാതയുടെ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതോടെ ചേന്ദമംഗലം-മലോല്‍ മുക്ക് റോഡിലേക്കുള്ള പ്രവേശനം പൂര്‍ണമായും ഇല്ലാതാവുന്ന സ്ഥിതിയാണ്. ഇക്കാര്യത്തില്‍ നാട്ടുകാരില്‍ നിലനില്‍ക്കുന്ന ആശങ്ക അകറ്റണമെന്നും ദേശീയപാതയിലേക്ക് പ്രവേശനം സാധ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ചോറോട് പഞ്ചായത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളിലേക്കും അതുവഴി ഓര്‍ക്കാട്ടേരി ഭാഗത്തേക്കും സുഗമമായി എത്താവുന്ന വഴിയാണ് അടഞ്ഞുകിടക്കുന്നത്. ആശുപത്രിയിലേക്കും മറ്റും എത്തിപ്പെടാന്‍ അധികദൂരം ചുറ്റിതിരിഞ്ഞ് പോകേണ്ട
സാഹചര്യമാണ് വന്നിരിക്കുന്നത്. വിഷയത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് എംപി, എംഎല്‍എ തുടങ്ങിയവരെ സമീപിക്കാന്‍ യോഗം തീരുമാനിച്ചു.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ: നജ്മല്‍. പി.ടി.കെ അധ്യക്ഷത വഹിച്ചു. ഭാസ്‌കരന്‍ എ, ഷാജി ഐ, സുകുമാരന്‍ ബാലവാടി, മോഹന്‍ദാസ്. കെ. കെ, നജീബ് ചോറോട്, സിന്ധു രാജന്‍, ബാലകൃഷ്ണന്‍. എ, ഗോകുല്‍ദാസ്, ബിജു ടി എം, ബാലകൃഷ്ണന്‍ ചെനേങ്കി തുടങ്ങിയവര്‍ സംസാരിച്ചു.