കുറ്റ്യാടി: ഒരു മാസത്തോളമായി ആനുകൂല്യത്തിനായി സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം നടത്തുന്ന ആശാ
വര്‍ക്കര്‍മാരോടുള്ള സര്‍ക്കാര്‍ സമീപനം ക്രൂര
മാണെന്നും ശക്തമായ സമരത്തിന് മുമ്പില്‍ സര്‍ക്കാറിന് കീഴടങ്ങേണ്ടിവരുമെന്നും ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ അഡ്വ.കെ. പ്രവീണ്‍ കുമാര്‍ പറഞ്ഞു.
കോണ്‍ഗ്രസ് കുറ്റ്യാടി നിയോജക മണ്ഡലം നേതൃതല കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത്
പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കോണ്‍ഗ്രസ് ഓഫീസ് ഉദ്ഘാടനത്തോടുനുബന്ധിച്ച് എപ്രില്‍ 5 മുതല്‍ മെയ് 5 വരെ കോഴിക്കോട്ട് നടക്കുന്ന ത്രിവര്‍ണോത്സവം വിജയിപ്പിക്കണമെന്നും
അദ്ദേഹം അഭ്യര്‍ഥിച്ചു.
ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി വി.എം.ചന്ദ്രന്‍, കെപിസിസി മെമ്പര്‍ കെ.ടി.ജയിംസ്, ഡിസിസി
സെക്രട്ടറിമാരായ പ്രമോദ് കക്കട്ടില്‍, ഇ.വി.രാമചന്ദ്രന്‍, വില്ല്യാപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് പി.സി. ഷീബ, കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് പി.കെ.സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.