ഓര്‍ക്കാട്ടേരി: എല്ലാത്തരം അമിതാധികാര പ്രവണതകളോടും ഏകാധിപത്യ മനോഭാവങ്ങളോടും വിയോജിക്കുന്ന
ജനാധിപത്യമായിരുന്നു എം.ടി.വാസുദേവന്‍നായര്‍ എക്കാലവും ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയമെന്ന് എഴുത്തുകാരന്‍ എന്‍.ഇ.സുധീര്‍ അഭിപ്രായപ്പെട്ടു. മരണത്തിനു മുന്‍പ് കോഴിക്കോട് സാഹിത്യോത്സവത്തില്‍ അദ്ദേഹം നടത്തിയ പ്രസംഗം ഇത്തരമൊരു രാഷ്ട്രീയത്തിന്റെ പ്രഖ്യാപനമായിരുന്നുവെന്നു സുധീര്‍ കൂട്ടിച്ചേര്‍ത്തു.
ടി.പി.ചന്ദ്രശേഖരന്‍ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ഓര്‍ക്കാട്ടേരി ടിപി ഭവന്‍ അങ്കണത്തില്‍ നടന്ന ‘കഥ പെയ്ത കാലത്തിന്റെ സര്‍ഗ ധന്യ സ്മൃതികളില്‍ എംടി’ എന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എന്‍.ഇ.സുധീര്‍. ഗീതാ മോഹന്‍ അധ്യക്ഷയായി. ‘കാലത്തിന്റെ ചലച്ചിത്ര ഭാവനകള്‍’ എന്ന വിഷയത്തില്‍ കെ.ടി.ദിനേശും ‘എംടി കാലം ദേശം ആഖ്യാനം’ എന്ന വിഷയത്തില്‍ ആര്‍.ഷിജുവും സംസാരിച്ചു. കെ.പി.പവിത്രന്‍ സ്വാഗതവും കെ.ടി.കെ.വിബിലേഷ് നന്ദിയും പറഞ്ഞു