അഴിയൂര്‍: ഗ്രാമ പഞ്ചായത്ത് എഇ ഓഫീസിലെ വനിതാ ജീവനക്കാരിയെ കയ്യേറ്റംചെയ്യുകയും അപമാനിക്കുകയും
ചെയ്ത ക്ലാര്‍ക്കിനെതിരെ ഭരണസമിതി എടുത്ത തീരുമാനം നടപ്പിലാക്കാന്‍ തയ്യാറാവാത്ത സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും നിലപാടിനെതിരെ എല്‍ഡിഎഫ് പ്രതിഷേധം. ഇതിലും വിഷയത്തില്‍ ദിവസങ്ങളായി യുഡിഎഫ് കേന്ദ്രങ്ങള്‍ നടത്തിവരുന്ന നുണപ്രചരണങ്ങള്‍ക്കുമെതിരെ എല്‍ഡിഎഫ് അഴിയൂര്‍ പഞ്ചായത്ത് കമ്മറ്റി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും തുടര്‍ന്ന് ധര്‍ണയും സംഘടിപ്പിച്ചു. സിപിഎം ഒഞ്ചിയം ഏരിയ കമ്മറ്റി അംഗം പി.ശ്രീധരന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. കൈപ്പാട്ടില്‍ ശ്രീധരന്‍ അധ്യക്ഷനായി. എല്‍ഡി എഫ് നേതാക്കളായ എ.ടി.ശ്രീധരന്‍, കെ.എ.സുരേന്ദ്രന്‍, മുബാസ് കല്ലേരി, കെ.പി.പ്രമോദ്, റഫീഖ് അഴിയൂര്‍, കെ.പി.പ്രീജിത്ത് കുമാര്‍,
പങ്കജാക്ഷി എന്നിവര്‍ സംസാരിച്ചു. എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍ എം.പി.ബാബു സ്വാഗതം പറഞ്ഞു.

