കൊയിലാണ്ടി: ചൂട് കുത്തനെ കൂടുമ്പോള്‍ പരിഹാരം തേടി മൂടാടി ഗ്രാമപഞ്ചായത്ത് ഹീറ്റ് ആക്ഷന്‍ പദ്ധതി തയാറാക്കുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സഹകരണത്തോടെയാണ് ഹീറ്റ് ആക്ഷന്‍ പദ്ധതി
തയാറാക്കുന്നത്. അന്തരിക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ചൂട് ഏതൊക്കെ വിധത്തില്‍ പ്രതിരോധിക്കാന്‍ കഴിയുമെന്ന ആലോചനയാണ് പദ്ധതിയിലൂടെ ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. പെട്ടെന്ന് ചെയ്യേണ്ട പ്രവര്‍ത്തനങ്ങളും ദീര്‍ഘകാല അടിസ്ഥാനത്തില്‍ നടപ്പില്‍ വരുത്തേണ്ട കാര്യങ്ങളും വിഭാവനം ചെയ്യുന്നു. ഇതിന്റെ ഭാഗമായി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ പങ്കെടുപ്പിച്ച് ചൊവ്വാഴ്ച നടത്തിയ എകദിന ശില്പശാല കില മുന്‍ ഡയറക്ടറും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അംഗവുമായ ഡോ. ജോയ് ഇളമണ്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
സി.കെ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ദുരന്തനിവാരണ വിഭാഗം ഡെപ്യുട്ടി കലക്ടര്‍ ഇ അനിത കുമാരി, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഹസാര്‍ഡസ് അനലിസ്റ്റ് ഫഹദ്, ആര്‍ക്കിടെക്റ്റ് ആര്യ നരേന്ദ്രന്‍ എന്നിവര്‍ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്തു. ഗ്രൂപ്പ് ചര്‍ച്ചകള്‍ ഡോ. ജോയ് ഇളമണ്‍ ക്രോഡീകരിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ ഭാസ്‌കരന്‍, പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ ടി ഗിരീഷ് കുമാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജിജി എന്നിവര്‍ സംസാരിച്ചു.


