തിരുവനന്തപുരം: ക്യാമ്പസുകള്‍ ലഹരിവിമുക്തമാക്കാനുള്ള തന്റെ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കണമെന്ന് ഗവര്‍ണര്‍
രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ വൈസ്ചാന്‍സലര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ‘ലഹരിയോട് സന്ധിയില്ല’ എന്ന ക്യാമ്പയിന് ഗവര്‍ണര്‍ തന്നെ നേതൃത്വം നല്‍കും. ക്യാമ്പസുകളിലും ഹോസ്റ്റലുകളിലും നിരന്തരം പരിശോധനകള്‍ നടത്തണം. ആവശ്യമെങ്കില്‍ പോലീസ് സഹായം തേടാം. പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ഉടന്‍ വിളിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. എല്ലാ മാസവും ഒരു ദിവസം ലഹരി വിരുദ്ധ ആചരണം നടത്താനാണ് വിസിമാരുടെ യോഗത്തില്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ലഹരി ഉപയോഗിക്കുന്നതില്‍ 90 ശതമാനവും 15 മുതല്‍ 25വരെ പ്രായമുള്ളവരാണ്. വിദ്യാര്‍ഥികളില്‍ രണ്ടു
ശതമാനം മാത്രമാണ് ലഹരിയുപയോഗിക്കുന്നത്. കേരളത്തില്‍ നടക്കുന്ന ലഹരി വ്യാപനവുമായി ബന്ധപ്പെട്ട് ഡിജിപി എസ്.ദര്‍വേഷ് സാഹിബിനോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. ലഹരി വ്യാപനത്തിന്റെ നിലവിലെ സാഹചര്യം, എടുത്ത നടപടികള്‍ എന്നിവ വിശദീകരിക്കാനാണ് ആവശ്യപ്പെട്ടത്. ഇത് കൂടാതെ ലഹരി തടയാനുള്ള നടപടികള്‍ സംബന്ധിച്ച് ഡിജിപി മുഖ്യമന്ത്രിയുമായുളള ചര്‍ച്ചയ്ക്കു ശേഷം റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് കൈമാറും.
12 വിസിമാരും രണ്ട് രജിസ്ട്രാര്‍മാരും രാജ്ഭവനില്‍ ഗവര്‍ണര്‍ വിളിച്ച യോഗത്തിനെത്തി. സംസ്‌കൃതം, എംജി വിസിമാര്‍ സ്ഥലത്തില്ലാത്തതിനാല്‍ രജിസ്ട്രാര്‍മാരാണ് പങ്കെടുത്തത്.