വള്ളിക്കാട്: ചോറോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി ജനകീയാസൂത്രണം 2024-25 വാര്‍ഷിക പദ്ധതിയില്‍
ഉള്‍പ്പെടുത്തി വനിതകള്‍ക്കായി സംഘടിപ്പിച്ച കലാ മേള കൈയടി നേടി. പഞ്ചായത്തിലെ 21 വാര്‍ഡുകളില്‍ നിന്നു പ്രായനിബന്ധന കാരണം കേരളോത്സവം, വയോജന സംഗമം പരിപാടികളില്‍ പങ്കെടുക്കാന്‍
കഴിയാവത്തവര്‍ക്കായി സംഘടിപ്പിച്ച പരിപാടി മികവുറ്റതായി. 41നും 59നും ഇടയില്‍ പ്രായമുള്ളവരാണ് ഈ അവസരം വിനിയോഗിച്ചത്. സഹോദരിമാരുടെ കലാവൈഭവം പ്രകടിപ്പിക്കുന്ന വിരുന്നായി മേള മാറി. നാടന്‍ പാട്ട്, ഒപ്പന, തിരുവാതിര, സംഘനൃത്തം, സിനിമാറ്റിക്ക് ഡാന്‍സ് തുടങ്ങിയ പരിപാടികള്‍ അരങ്ങേറി.
വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തില്‍ നടന്ന മേള പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. നാടന്‍ പാട്ട് കലാകാരി സുജിന വടകര മുഖ്യാതിഥിയായി. ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍പെഴ്‌സണ്‍ ശ്യാമള പൂവ്വേരി അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.മധുസൂദനന്‍, ആരോഗ്യം-
വിദ്യാഭ്യാസം സ്ഥിരം സമിതി അധ്യക്ഷന്‍ സി.നാരായണന്‍, പഞ്ചായത്ത് അംഗങ്ങളായ പുഷ്പ മഠത്തില്‍, അബൂബക്കര്‍ വി.പി, പ്രസാദ് വിലങ്ങില്‍, ലിസി.പി, പഞ്ചായത്ത് സെക്രട്ടറി രാജീവന്‍ വള്ളില്‍, സിഡിഎസ് ചെയര്‍പെഴ്‌സണ്‍ കെ.അനിത എന്നിവര്‍ പ്രസംഗിച്ചു. ഗ്രാമ പഞ്ചായത്ത് ആംഗം മനീഷ് കുമാര്‍ ടി.പി.സ്വാഗതവും ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഷൈജി കെ.നന്ദിയും പറഞ്ഞു. വിവിധ വാര്‍ഡുകളില്‍ നിന്നായി ഇരുന്നൂറോളം പേര്‍ കലാമേളയില്‍ പങ്കെടുത്തു.