Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ബിരിയാണിമസാല പാക്കിംഗിന്റെ മറവില്‍ കഞ്ചാവ് വില്‍പന; യുവാവ് പിടിയില്‍

March 10, 2025
in പ്രാദേശികം
A A
ബിരിയാണിമസാല പാക്കിംഗിന്റെ മറവില്‍ കഞ്ചാവ് വില്‍പന; യുവാവ് പിടിയില്‍
Share on FacebookShare on Twitter

പേരാമ്പ്ര: എരവട്ടൂര്‍ കനാല്‍മുക്കില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍. കനാല്‍മുക്ക് കിഴക്കേക്കര മുഹമ്മദ് ഷമീമാണ് (39) കഞ്ചാവ് സഹിതം പേരാമ്പ്ര പോലീസിന്റെ പിടിയിലായത്. എരവട്ടൂരും പേരാമ്പ്രയും കേന്ദ്രീകരിച്ച് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കഞ്ചാവ് വിതരണം നടത്തി വന്നിരുന്ന ഇയാളില്‍ നിന്ന് 87.17 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
ബിരിയാണിമസാല പാക്കിംഗിന്റെ മറവിലാണ് ഇയാള്‍ കഞ്ചാവ് പാക്ക് ചെയ്തു വില്‍പന നടത്തിവന്നത്. ഇക്കാര്യം മനസിലാക്കിയ പോലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പേരാമ്പ്ര എസ്‌ഐ പി.ഷമീറിന്റെ നേതൃത്വത്തില്‍ ജൂനിയര്‍ എസ്‌ഐ സനേഷും സംഘവും മസാല പാക്കിംഗ് നടത്തിവന്നിരുന്ന എരവട്ടൂരിലെ റൂമിലെത്തി പ്രതിയെ കഞ്ചാവ് സഹിതം പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു.
ലഹരി വില്‍പനക്കാരെപ്പറ്റി വിവരങ്ങള്‍ ലഹരി വിരുദ്ധ സ്‌ക്വാഡുകള്‍ക്ക് കൈമാറണമെന്നും ലഹരി വില്‍പനക്കെതിരെ ശക്തമായ നടപടികള്‍ തുടരുമെന്നും പേരാമ്പ്ര ഡിവൈഎസ്പി അറിയിച്ചു.

RECOMMENDED NEWS

ചേലക്കാട് റോഡ് വികസനം: ഉടമകളുടെ സമ്മതപത്രത്തിനായി എട്ടിന് ബഹുജന യാത്ര

ചേലക്കാട് റോഡ് വികസനം: ഉടമകളുടെ സമ്മതപത്രത്തിനായി എട്ടിന് ബഹുജന യാത്ര

1 month ago
വടകര ചെറുശ്ശേരി റോഡ് ഒ.വി.വിശ്വനാഥന്‍ അന്തരിച്ചു

വടകര ചെറുശ്ശേരി റോഡ് ഒ.വി.വിശ്വനാഥന്‍ അന്തരിച്ചു

1 week ago
കെ.ദാമു മാസ്റ്റര്‍ക്ക് നാടിന്റെ അന്ത്യോപചാരം; വിട പറഞ്ഞത് ഉത്തമനായ സോഷ്യലിസ്റ്റ്

കെ.ദാമു മാസ്റ്റര്‍ക്ക് നാടിന്റെ അന്ത്യോപചാരം; വിട പറഞ്ഞത് ഉത്തമനായ സോഷ്യലിസ്റ്റ്

3 months ago

പൈക്കളങ്ങാടി നിവേദ ജയ്സ് അന്തരിച്ചു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal