വടകര: പ്രശസ്ത ചലച്ചിത്ര കാരന്‍ ഋത്വിക് ഘട്ടക്കിന്റെ ജന്മ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 19
ന് വടകരയില്‍ ഉദ്ഘാടനം ചെയ്ത മൂവിലവേഴ്സ് ഘട്ടക് സിനിമായാത്ര മാര്‍ച്ച് ഒമ്പതിന് സമാപിച്ചു. വടകര താലൂക്കിലെ പതിനൊന്ന് കേന്ദ്രങ്ങളില്‍ മലയാളം സബ്‌ടൈറ്റിലുകളോടെ ഘട്ടക്കിന്റെ സിനിമകള്‍ പ്രദര്‍ശിപ്പിച്ച യാത്രയില്‍ അനുസ്മരണപ്രഭാഷണങ്ങള്‍, ഫോട്ടോ പ്രദര്‍ശനങ്ങള്‍ എന്നിവയുമുണ്ടായിരുന്നു. ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ നടന്ന പരിപാടികളില്‍ സ്ത്രീകളടക്കം നിരവധി പേര്‍ പങ്കെടുത്തു.
