കക്കട്ടില്‍: കക്കട്ട് ടൗണില്‍ അല്പം മുമ്പ് ഒരാള്‍ക്ക് വെട്ടേറ്റു. മധുകുന്ന് സ്വദേശി പുന്നൂ ക്കണ്ടി ഗംഗാധരനാണ് (65) വെട്ടേറ്റത്. കൈവേലി റോഡ് ജംഗ്ഷനടുത്ത് ബൈക്കിലെത്തിയ സംഘം വെട്ടിയതായാണ് പരാതി. സാരമായി പരിക്കേറ്റ ഗംഗാധരനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.. നാദാപുരം ഡിവൈഎസ്പി ചന്ദ്രന്റെ നേതൃത്വത്തില്‍ കനത്ത പോലീസ് സംഭവ സ്ഥലത്തുണ്ട്.