വടകര: ദേശീയപാത വികസനത്തിനു വേണ്ടി ചോറോട് ഓവര്‍ബ്രിഡ്ജിനു സമീപത്തെ റോഡ് അടച്ചതോടെ
വലിയൊരു പ്രദേശത്തുകാര്‍ വഴിയില്ലാതെ വലയുന്ന സ്ഥിതി. ചേന്ദമംഗലം, മലോല്‍മുക്ക് ഭാഗങ്ങളിലുള്ളവര്‍ ശരിക്കും വെള്ളംകുടിക്കുകയാണിപ്പോള്‍. ദേശീയപാതക്ക് സമാന്തരമായി ചോറോട് മുതല്‍ കൈനാട്ടി വരെ നീണ്ടുകിടക്കുന്ന പൈപ്പ് ലൈന്‍ റോഡ് ദേശീയപാതയിലേക്ക് പ്രവേശനമില്ലാതെ കിടക്കുകയാണ്.
ഓര്‍ബ്രിഡ്ജിനു സമീപത്ത് നിന്ന് ആരംഭിക്കുന്ന റോഡ് രണ്ടു മാസമായി അടച്ചിരിക്കുകയാണ്. ഈ റോഡ് ചേരുന്ന ഭാഗത്ത് നിലവില്‍ ഒരു ബന്ധുവുമില്ല. ഇവിടം അടച്ചുകൊണ്ടാണ് ദേശീയപാത നവീകരണം നടക്കുന്നത്. ഇതോടെ
വലിയൊരു പ്രദേശത്തുകാരുടെ സഞ്ചാര സ്വാതന്ത്ര്യമാണ് നിശ്ചലമായത്.
പുഞ്ചിരിമില്ലില്‍ നിന്നും കൈനാട്ടിയില്‍ നിന്നുമായി വളഞ്ഞുപുളഞ്ഞുള്ള കട്ട് റോഡുകള്‍ താണ്ടി പോവുകയാണിപ്പോള്‍ ഇന്നാട്ടുകാര്‍. ചോറോട് പ്രാഥമിക ആരോഗ്യ കേന്ദ്രം, റാണി പബ്ലിക് സ്‌കൂള്‍, ചേന്ദമംഗലം എല്‍പി സ്‌കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ളവരും ഈ പ്രദേശത്തെ വീട്ടുകാരും ആശ്രയിക്കുന്ന പ്രധാന റോഡിനാണ് ഈ ദുര്‍ഗതി. ദേശീയപാത വികസനത്തിന് റോഡ് അടച്ചതിലല്ല നാട്ടുകാരുടെ ആധി. പകരം സുഗമമായ വഴിയൊരുക്കാത്തതിലും ഭാവിയിലെ സൗകര്യം എന്തായിരിക്കുമെന്നതിനെ കുറിച്ചുമുള്ള
ആശങ്കയിലുമാണ് നാട്ടുകാര്‍.
ദേശീയപാതയില്‍ നിന്നു പഴയതുപോലെ ഈ റോഡിലേക്ക് പ്രവേശനം വേണമെന്ന് നാട്ടുകാര്‍ നിരന്തരമായി ആവശ്യപ്പെടുകയാണ്. കുറേ ആളുകള്‍ക്ക് വേഗത്തില്‍ സഞ്ചരിക്കുന്നതിന് വേണ്ടി ചില പ്രദേശങ്ങളുടെയാകെ വഴിമുട്ടിക്കുന്നത് വികലമായ വികസന കാഴ്ചപ്പാടാണെന്ന വിമര്‍ശനമാണ് നാട്ടുകാര്‍ ഉയര്‍ത്തുന്നത്. എന്‍എച്ച് വികസനം പൂര്‍ത്തിയാകുമ്പോള്‍ ചേന്ദമംഗലം, മലോല്‍ മുക്ക് റോഡില്‍ നിന്നു ദേശീയപാതയിലേക്ക് നേരിട്ട് പ്രവേശനം നല്‍കണം. ഇക്കാര്യത്തില്‍ ഒരു ഉറപ്പും അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്ന പരാതിയുമുണ്ട്. ഈ വിഷയം ഉയര്‍ത്തിപ്പിടിച്ച് പ്രക്ഷോഭം ആരംഭിക്കുന്നതിനെ കുറിച്ചുള്ള ആലോചനയിലാണ് നാട്ടുകാര്‍.