വടകര: നഗരസഭക്കെതിരെ യുഡിഎഫ് നടത്തുന്ന കള്ള പ്രചാരണങ്ങള്‍ക്കും വടകര എംഎല്‍എ നഗരസഭയോട്
കാണിക്കുന്ന വിവേചനത്തിനുമെതിരെ എല്‍ഡിഎഫ് മുനിസിപ്പല്‍ കമ്മിറ്റി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രതിഷേധ പ്രകടനം അഞ്ചു വിളക്ക് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. തുടര്‍ന്നു നടന്ന വിശദീകരണ പൊതുയോഗം സിപി എം സംസ്ഥാന കമ്മിറ്റി അംഗം പി.മോഹനന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി.ബിന്ദു അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.കെ.സതീശന്‍, ഇ.രാധാകൃഷ്ണന്‍, സി.കുമാരന്‍, ടി.വി.ബാലകൃഷ്ണന്‍, വി.ഗോപാലന്‍,
സി.കെ.കരീം എന്നിവര്‍ സംസാരിച്ചു. സി.രാമകൃഷ്ണന്‍ സ്വാഗതവും പി.സജീവ് കുമാര്‍ നന്ദിയും പറഞ്ഞു.

