മുയിപ്പോത്ത്: ഇരുപത്തി ഒന്‍പത് ദിവസത്തോളമായി സെക്രട്ടറിയേറ്റ് നടയില്‍ സമരം നടത്തി വരുന്ന ആശാ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഐഎന്‍ടിയുസി ചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റിയുടെ
നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ഐഎന്‍ടിയുസി ജില്ലാ വൈസ് പ്രസിഡന്റ് സി.കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. കെ.പി അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. വി.ബി രാജേഷ്, നളിനി നല്ലൂര്‍, വിജയന്‍ ആവള, വി.ദാമോദരന്‍, മലയില്‍ കേളപ്പന്‍, സുജാത കെ.പി, ഷൈജ കെ.പി. എന്നിവര്‍ സംസാരിച്ചു. സുധാകരന്‍ കെ.എം, സുഷമ, രാധ നിരയില്‍, രാമദാസ് സൗപര്‍ണ്ണിക എന്നിവര്‍ നേതൃത്വം നല്‍കി.

