ഓര്‍ക്കാട്ടേരി: ഇന്ത്യന്‍ യുനിയന്‍ മുസ്ലിം ലീഗ് 77-ാം സ്ഥാപക ദിനം ഏറാമല പഞ്ചായത്തിലെ ഓര്‍ക്കാട്ടേരി വെസ്റ്റ്
15ാം വാര്‍ഡ് കമ്മിറ്റി വിപുലമായി ആചരിച്ചു. രാവിലെ വാര്‍ഡിലെ മുതിര്‍ന്ന നേതാവ് പി.പി.ഉമ്മര്‍ ഹാജി പതാക ഉയര്‍ത്തി. തുടര്‍ന്നു നടന്ന പരിപാടിയില്‍ വാര്‍ഡ് പ്രസിഡന്റ് കെ.കെ.സുബൈര്‍ അധ്യക്ഷത വഹിച്ചു. ജില്ല ലീഗ് കണ്‍സിലര്‍ അഷറഫ് കോറോത്ത് പ്രഭാഷണം നടത്തി. ഖാലീദ് തോട്ടുങ്ങല്‍, ഒ.പി മുഹമ്മദ്, കെ.കെ മഹമൂദ്, അഷ്‌റഫ് കെ.കെ, ബഷീര്‍ കേറ്റോത്ത്, റാഷിദ് മുക്കാട്ട്, അഫ്‌നാസ് എ.കെ എന്നിവര്‍ സംസാരിച്ചു. മുക്കാട്ട് അമീര്‍ സ്വാഗതവും ശാഫി കെ.കെ നന്ദിയും പറഞ്ഞു.
