നാദാപുരം: ചെക്യാട്, വളയം ഗ്രാമ പഞ്ചായത്തുകളിലെ നെല്ലിക്കാപറമ്പ്, പൂങ്കുളം, ചേലത്തോട് പനമ്പറ്റ, അരൂണ്ട തുടങ്ങിയ പ്രദേശങ്ങളിലെ ആയിരക്കണക്കിന് ആളുകള്‍ താമസിക്കുന്ന ജനവാസമേഖലയോട് ചേര്‍ന്നു കിടക്കുന്ന ഇരുന്നലാട് കുന്നില്‍ ചെങ്കല്‍ ഖനനം അനുവദിക്കില്ലെന്ന്
സിപിഎം വ്യക്തമാക്കി. ഉരുള്‍പൊട്ടല്‍ ഉള്‍പ്പടെയുള്ള പ്രകൃതിദുരന്തത്തിനു ഖനനം കാരണമാകും. ഖനനനീക്കം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് സിപിഎം നെല്ലിക്കാപമ്പില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ഏരിയാ സെക്രട്ടറി എ.മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. പി പി അജിത അധ്യക്ഷത വഹിച്ചു. കെ.പി പ്രദീഷ്, ടി പ്രദീപ് കുമാര്‍, കെ.പി കുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.
കലക്ടര്‍ ഉള്‍പ്പടെയുള്ള റവന്യൂ ഉദ്യോഗസ്ഥരും ജിയോളജി വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും ഇരുന്നലാട് കുന്ന് സന്ദര്‍ശിക്കണമെന്നു സിപിഎം അവശ്യപ്പെട്ടു.

കലക്ടര്‍ ഉള്‍പ്പടെയുള്ള റവന്യൂ ഉദ്യോഗസ്ഥരും ജിയോളജി വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും ഇരുന്നലാട് കുന്ന് സന്ദര്‍ശിക്കണമെന്നു സിപിഎം അവശ്യപ്പെട്ടു.