കുറ്റ്യാടി: ഭക്തിക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും അപ്പുറം കൊച്ചു കുട്ടികളുടെ കലാപരമായ കഴിവുകള്‍ക്ക്
പ്രചോദനമാകുന്ന വേറിട്ട കാഴ്ചയ്ക്ക് വേദിയാവുകയാണ് ഊരത്ത് നൊട്ടിക്കണ്ടി ക്ഷേത്രം. ഗുളികന്‍തറ ഭഗവതി ക്ഷേത്ര സന്നിധിയില്‍ ഇന്ന് (തിങ്കള്‍) ഭരതനാട്യം അരങ്ങേറ്റം നടക്കും.
മൂന്നുവര്‍ഷമായി ഭരതനാട്യം പഠിച്ചു വരുന്ന കലാര്‍പ്പണ നൃത്ത വിദ്യാലയത്തിലെ പതിനേഴ് കൊച്ചു കുട്ടികളുടെ ഭരതനാട്യം അരങ്ങേറ്റമാണ് രാത്രി ഏഴിനു ക്ഷേത്ര സന്നിധിയില്‍ നടക്കുന്നത്.
ചിത്രരചന, യോഗ, നൃത്തം തുടങ്ങി കുട്ടികളുടെ കലാപരമായ
കഴിവുകള്‍ക്ക് ക്ഷേത്ര കമ്മിറ്റി പൂര്‍ണ പിന്തുണയുമായി രംഗത്തുണ്ട്. ഉത്സവങ്ങള്‍ നാടിന്റെ നന്മയും സൗഹാര്‍ദ്ദവും ഊട്ടി ഉറപ്പിക്കുമ്പോള്‍ കുട്ടികളുടെ കലാപരമായ കഴിവുകള്‍ വികസിപ്പിക്കുന്നതിനാസ്പദമായ പദ്ധതികള്‍ക്ക് നൊട്ടിക്കണ്ടി ക്ഷേത്രം വരുംനാളില്‍ തുടക്കം കുറിക്കുമെന്ന് ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് ടി.കെ.സന്ദീപ്, സെക്രട്ടറി പി.പി.ഗോപി, എന്‍.കെ.അജീഷ്, പി.രജിലേഷ്, പി.പി.ബാബു എന്നിവര്‍ അറിയിച്ചു.