വടകര: ഓയിസ്‌ക വിമന്‍സ് ഫോറം വടകരയുടെ ആഭിമുഖ്യത്തില്‍ ലോകവനിത ദിനം പ്രമാണിച്ച് ആര്‍.ഇന്ദിരയെ
ആദരിച്ചു. കേരള സര്‍ക്കാരിന്റെ വനമിത്ര അവാര്‍ഡ് ജേതാവും പരിസ്ഥിതി പ്രവര്‍ത്തകയുമാണ് ഇന്ദിര. വിമന്‍സ് ഫോറം വൈസ് പ്രസിഡന്റ് എസ്.എം.ടി ശശികല പൊന്നാട അണിയിച്ചു. സെക്രട്ടറി തിലകകുമാരി മൊമെന്റോ നല്‍കി. വടകര മുട്ടുങ്ങല്‍ രയരോത്തെ വീട്ടില്‍ നടന്ന ചടങ്ങില്‍. അഡ്വ. ലതിക ശ്രീനിവാസന്‍, ചാപ്റ്റര്‍ സെക്രട്ടറി ബാലകൃഷ്ണന്‍, എന്നിവര്‍ ആശംസകള്‍ പറഞ്ഞു. വൈസ് പ്രസിഡന്റ് അനിത സുഭാഷ് നന്ദി പറഞ്ഞു

