കുറ്റ്യാടി: കുറ്റ്യാടി ഗ്രാമപഞ്ചായത്തിന്റെ കീഴില്‍ നടുപ്പൊയിലില്‍ സ്ഥിതി ചെയ്യുന്ന ബഡ്‌സ് സ്‌കൂളിന്
വാഹനം വാങ്ങാന്‍ വടകരഎംപി ഷാഫി പറമ്പിലിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നു 17 ലക്ഷം രൂപ അനുവദിച്ചു. വടകര ലോകസഭാ മണ്ഡലത്തിലെ മൂന്ന് ബഡ്‌സ് സ്‌കൂളുകള്‍ക്ക് 17 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. എംപി ആയ ശേഷം നടുപ്പൊയില്‍ ബഡ്‌സ് സ്‌കൂള്‍ ഷാഫി പറമ്പില്‍ എംപി സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശന വേളയില്‍ പിടിഎ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ അന്ന് എംപി നല്‍കിയ ഉറപ്പ് പാലിക്കപ്പെടുകയായിരുന്നു. കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയും ഇതേ ആവശ്യം ഉയര്‍ത്തിക്കൊണ്ട്
എംപിക്ക് നിവേദനം നല്‍കിയിരുന്നു. ബഡ്‌സ് സ്‌കൂളിന് വാഹനം വാങ്ങാന്‍ ഫണ്ട് അനുവദിച്ച ഷാഫി പറമ്പില്‍ എംപിയെ കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അഭിനന്ദിച്ചു. മണ്ഡലം പ്രസിഡന്റ് പി.കെ.സുരേഷ് അധ്യക്ഷത വഹിച്ചു. ശ്രീജേഷ് ഊരത്, പി പി ആലിക്കുട്ടി, എന്‍ സി കുമാരന്‍, സി കെ രാമചന്ദ്രന്‍, പി പി ദിനേശന്‍, നൗഷാദ് കോവിലത്ത്, ടി അശോകന്‍, കെ പി ഷാജു, നൗഷാദ് തെക്കാള്‍, മംഗലശ്ശേരി ബാലകൃഷ്ണന്‍, എന്‍ പി ദിനേശന്‍ എന്നിവര്‍ സംസാരിച്ചു

