വടകര: 27 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനു ശേഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഗവ. സംസ്‌കൃതം ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ വിനോദന്‍ മൂഴിക്കലിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. ചടങ്ങില്‍ സീനിയര്‍ അസിസ്റ്റന്റ് ഗിരീഷ്
കുമാര്‍ സി.എച്ച് അധ്യക്ഷത വഹിച്ചു. നിഷ എം.യു, രജീഷ് കെ.പി, ജയകൃഷ്ണന്‍ ആര്‍, വിദ്യ പി, ബിനേഷ് വി.കെ, അനുശ്രീ ഡി.ആര്‍ എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി എം ജിതേഷ് സ്വാഗതം പറഞ്ഞു.

