നാദാപുരം: അരൂരില്‍ ഇന്നലെ എംഡിഎംഎയുമായി പിടിയിലായവര്‍ വന്‍ റാക്കറ്റിലെ കണ്ണികള്‍. പോലീസും
എക്‌സൈസും ഒപ്പം നാട്ടുകാരും ജാഗ്രത പാലിക്കുമ്പോഴും എംഡിഎംഎയുടെ വരവിന് ഒട്ടും ശമനമില്ലെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്. മയക്കുമരുന്ന് എത്തിക്കുന്നവര്‍ നിര്‍ബാധം ഈ രംഗത്ത് തുടരുകയാണ്. എല്ലാ സംവിധാനവുമായാണ് ഇവര്‍ എംഡിഎംഎ കടത്തുന്നതും വില്‍ക്കുന്നതും. ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത ആവശ്യമായി വന്നിരിക്കുകയാണ്.
ബംഗ്‌ളുരുവില്‍ നിന്ന് വില്‍പനക്കെത്തിച്ച എംഡിഎംഎ യുമായാണ് ചേലക്കാട് ചരളില്‍ ലക്ഷം വീട് ഉന്നതിയിലെ
സി. അര്‍ഷാദ് (29), മൊകേരി കടത്തനാട് കല്ലിന് സമീപം താമസിക്കും കല്ലാച്ചി സ്വദേശി ഓട്ടത്താന്റവിട വീട്ടില്‍ മുഹമ്മദ് അന്‍വര്‍ സാദത്ത് (30), അരൂര്‍ സ്വദേശി പിടിപിടിപ്പാന്‍ ചാലില്‍ മുഹമ്മദലി (31) എന്നിവരെ നാദാപുരം എസ്‌ഐ എം.പി.വിഷ്ണുവും ഡിവൈഎസ്പി എ.പി.ചന്ദ്രന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്ന് പിടികൂടിയത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന കെഎല്‍ 18 എഡി 6775 നമ്പര്‍ കാറില്‍ സൂക്ഷിച്ച നിലയില്‍ നാല് ഗ്രാം എംഡിഎംഎയും 20 ഫ്‌ലിപ്പ് കവറുകളും മയക്ക് മരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് നല്‍കാന്‍ സൂക്ഷിച്ച് വെച്ച ഉപകരണങ്ങളും അഞ്ച് മൊബൈല്‍ ഫോണുകളും പോലീസ് പിടികൂടി. ശനിയാഴ്ച്ച ഉച്ചയ്ക്ക് അരൂര്‍ നടേമ്മലിന്
സമീപം എറക്കുന്നുമ്മലില്‍ വാഹന പരിശോധനക്കിടെയാണ് പ്രതികള്‍ പിടിയിലായത്. നാദാപുരം മേഖലയില്‍ വിവിധ സ്ഥലങ്ങളില്‍ വില്‍പനക്ക് എത്തിച്ചതാണ് മയക്ക് മരുന്നെന്ന് പ്രതികള്‍ പോലീസില്‍ മൊഴി നല്‍കി. അര്‍ഷാദും മുഹമ്മദലിയും നാദാപുരം സ്റ്റേഷനില്‍ എംഡിഎംഎ കേസുകളില്‍ പ്രതികളാണ്. മയക്ക് മരുന്ന് കേസില്‍ രണ്ട് മാസം റിമാന്റില്‍ കഴിഞ്ഞ് ഒരു മാസം മുമ്പാണ് അര്‍ഷാദ് ജാമ്യത്തില്‍ ഇറങ്ങിയത്. പ്രതികള്‍ സഞ്ചരിച്ച കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.

ബംഗ്‌ളുരുവില്‍ നിന്ന് വില്‍പനക്കെത്തിച്ച എംഡിഎംഎ യുമായാണ് ചേലക്കാട് ചരളില്‍ ലക്ഷം വീട് ഉന്നതിയിലെ

