മേപ്പയൂര്‍: കീഴ്പയൂര്‍ പുറക്കാമലയില്‍ കരിങ്കല്‍ ഖനന വിരുദ്ധസമരം നടത്തുന്ന പുറക്കാമല സംരക്ഷണ സമിതി
പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ചും കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും മാര്‍ച്ച് 15 ന് പുറക്കാമല സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ മേപ്പയൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും.
പുറക്കാമല സംരക്ഷണ സമരത്തിന് നേതൃത്വം നല്‍കുന്നവര്‍ക്കെതിരെയും സമരത്തില്‍ പങ്കെടുക്കുന്ന മൂന്നൂറിലധികം പേര്‍ക്കെതിരെയും കേസെടുത്തിരിക്കുകയാണ്. പലര്‍ക്കെതിരെയും നാലും അഞ്ചും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പല കേസുകളിലും ജാമ്യം കിട്ടാത്ത വകുപ്പുകളാണ് ചേര്‍ത്തത്.
സംരക്ഷണ സമിതി പ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസ് പാതിരാവില്‍ പോലും റെയ്ഡ് നടത്തുന്നു. വാതില്‍ തല്ലിപ്പൊളിക്കുകയും വീടിനു നേരെഅക്രമം നടത്തുകയും വീട്ടില്‍ കയറി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ
ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന നിന്ദ്യമായ സമീപനമാണ് ഉണ്ടാകുന്നതെന്നു സമരസമിതി പറഞ്ഞു.
ഏറ്റവും ഒടുവിലായി 15 വയസ് മാത്രമുള്ള പത്താം തരം വിദ്യാര്‍ഥിയെ മേപ്പയൂര്‍ സര്‍ക്കിള്‍ ഇന്‍പെക്ടറും സബ് ഇന്‍സ്‌പെക്ടറും എഎസ്‌ഐയും മറ്റു പോലീസുകാരും ചേര്‍ന്ന് ബലമായി കുത്തിപിടിച്ച് പോലീസ് വാനിലേക്കെറിഞ്ഞു. വിദ്യാര്‍ഥി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടേണ്ട അവസ്ഥവന്നു.
കഴിഞ്ഞ ദിവസവും സമരസമിതി പ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസ് കയറി നിരങ്ങുകയുണ്ടായി. ബലംപ്രയോഗിച്ച് നിരപരാധികളെ വീട്ടില്‍ നിന്നു പിടിച്ചുകൊണ്ടു പോകുന്നത്
അവസാനിപ്പിക്കുക, പുറക്കാമല സംരക്ഷണസമിതി നേതാക്കളെ പോലീസ് വേട്ടയാടുന്നത് നിര്‍ത്തുക, ക്വാറി മാഫിയാ സംഘം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ക്കെതിരെ വീടാക്രമണം ഉള്‍പ്പെടെ നിരവധി തവണ നടത്തിയ ആക്രമണത്തില്‍ നടപടി സ്വീകരിക്കുക, മേപ്പയൂര്‍ പോലീസില്‍ നല്‍കുന്ന പരാതിയില്‍ കേസെടുക്കുക, പോലീസും ക്വാറിമാഫിയയും ഗുണ്ടകളും ചേര്‍ന്ന കൂട്ടുകെട്ട് അവസാനിപ്പിക്കുക, കുട്ടികളുടെ അവകാശങ്ങളുടെ നഗ്‌നമായ ലംഘനത്തിനെതിരെ സര്‍ക്കാര്‍ തലത്തില്‍ നടപടി എടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
പോലീസ് നടപടിക്കെതിരെ നാട്ടിലെങ്ങും ജനരോഷമുണര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ 15 ന് നടക്കുന്ന മാര്‍ച്ച്
വിജയിപ്പിക്കാന്‍ പുറക്കാമല സംരക്ഷണ സമിതിയോഗം തീരുമാനിച്ചു.
സമിതി കണ്‍വീനര്‍ എം.എം.പ്രജീഷ്, ചെയര്‍മാന്‍ ഇല്യാസ് ഇല്ലത്ത്, കെ.ലോഹ്യ, വി.എ.ബാലകൃഷ്ണന്‍, എ.കെ.ബാലകൃഷ്ണന്‍, കീഴ്‌പോട്ട് മെയ്തീന്‍, എം.കെ.മുരളീധരന്‍, വി.പി.മോഹനന്‍, രവിത.കെ കെ, എ.ടി.ബാബു, എടയിലാട്ട് ഉണ്ണികൃഷ്ണന്‍, വി.എ.അസൈനാര്‍, നാരായണന്‍ മേലാട്ട്, പി.സിറാജ്, അമ്മത് കീഴ്‌പോട്ട്, ഒ.ശശി, നൗഷാദ് വാളിയില്‍, കെ.ശശി, പി.മജീദ്, രാജീവന്‍ പാറക്കണ്ടി, അബ്ദുള്ള മണ്ണത്തുറക്കല്‍ എന്നിവര്‍ സംസാരിച്ചു.