വടകര: പുണ്യങ്ങളുടെ പൂക്കാലമായ റംസാനില്‍ കസ്റ്റംസ്‌റോഡ്-പൂവാടന്‍ഗേറ്റ് തീരം കലാകായിക വേദി
സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് സ്‌നേഹ സംഗമമായി. എട്ടാം നമ്പര്‍ സ്ട്രീറ്റില്‍ അസീബിന്റെ ഗൃഹാങ്കണത്തില്‍
നടന്ന പരിപാടിയില്‍ പ്രഭാഷണം, അനുമോദനം, നോമ്പുതുറ എന്നിവ നടന്നു. മുഖ്യാതിഥിയായ പയ്യോളി ഹയര്‍സെക്കന്ററി സ്‌കൂള്‍ റിട്ട.വൈസ് പ്രിന്‍സിപ്പള്‍ റഷീദ് പാലേരി ഇഫ്താര്‍ സന്ദേശം നല്‍കി.
തീരം കലാകായിക വേദി പ്രസിഡന്റ് മുഹമ്മദ് ഷഫീഖ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവം
നാടന്‍പാട്ടില്‍ എ ഗ്രേഡ് നേടിയ മുഹമ്മദ് സിനാനെ അനുമോദിച്ചു. മുഖ്യാതിഥി റഷീദ് പാലേരി മുഹമ്മദ് സിനാന് ഉപഹാരം നല്‍കി. പി.മഹമൂദ്, ആര്‍.കെ.പ്രദീപ്, വി.മുസ്തഫ, ആശ അനില്‍കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തീരം സെക്രട്ടറി സി.എച്ച്.ജിനീഷ്‌കുമാര്‍ സ്വാഗതവും ബഷീര്‍ പൊന്മണിച്ചി നന്ദിയും പറഞ്ഞു. എ.കെ.സചീന്ദ്രന്‍, സി.കെ.രജില്‍, ടി.പി.വിനോദ്, സാബിത്ത് റൗഫ്, അംറാസ്, ടി.കെ.അബ്ദുറഹ്‌മാന്‍, സി.കെ.നാണു, ആര്‍.കെ.പ്രണവ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


തീരം കലാകായിക വേദി പ്രസിഡന്റ് മുഹമ്മദ് ഷഫീഖ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവം
