അരൂര്‍: അരൂരില്‍ വീണ്ടും കാട്ടുപന്നികളുടെ വിളയാട്ടം. നിരവധി പേരുടെ വിവിധ കാര്‍ഷിക വിളകളാണ്
നശിച്ചിച്ചത്. പാറക്ക് താഴ സത്യന്‍, കരിക്കീറി നാണു, മഞ്ചാ കാട്ടില്‍ ശശി ഉള്‍പ്പെടെ നിരവധി കര്‍ഷകരുടെ കൃഷിക്ക് നാശമേല്‍പിച്ചു. ഇത് ശനിയാഴ്ച രാത്രി മാത്രം സംഭവിച്ചതാണ്. അതിനു മുമ്പത്തെ രാത്രികളിലും നിരവധി പേരുടെ കൃഷിനശിപ്പിച്ചിരുന്നു. കമുങ്ങ്, വാഴ, തെങ്ങില്‍ തൈ, ചേമ്പ് ഉള്‍പ്പെടെയുള്ളവയാണ് നശിപ്പിച്ചത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കകം നത്ത നഷ്ടമാണുണ്ടായത്. പന്നികളെ തുരത്തി കൃഷി സംരക്ഷിക്കാന്‍ അടിയന്തിര നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
