അഴിയൂര്‍: ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മറിനെ ഇടത് മുന്നണിയും, എസ്ഡിപിഐയും ചേര്‍ന്ന് ഓഫിസില്‍ മണിക്കൂറോളം തടഞ്ഞ് വെച്ച് ദേഹാസ്വസ്ഥ്യം മൂലം ഐസിയുവില്‍ പ്രവേശിപ്പിച്ച സംഭവത്തില്‍ അഴിയൂര്‍ ഗ്രീന്‍ ഫോര്‍ട്ട് ശാഖ (പതിനേഴാം വാര്‍ഡ്) മുസ്ലീം ലീഗ് കമ്മിറ്റി
പ്രതിഷേധിച്ചു. പഞ്ചായത്തിലെ ജീവനക്കാര്‍ തമ്മിലുള്ള തര്‍ക്കം പരിഹരിച്ചിട്ടും രാഷ്ട്രീയ മുതലെടുപ്പ് നടത്തി വനിതയാണെന്ന പരിഗണ പോലുമില്ലാതെ കൈയ്യേറ്റം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും മുസ്ലീം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
മുതിര്‍ന്ന മുസ്ലീം ലീഗ് നേതാവ് ടി.സി.എച്ച് അബൂബക്കര്‍ ഹാജി യോഗം ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് അബ്ദുള്ള ഹാജി
അധ്യക്ഷത വഹിച്ചു. നസീര്‍ അജ്മാന്‍, പി.കെ കാസിം, അഷ്‌റഫ് പി.പി, സുബൈര്‍ പാലക്കൂല്‍, ജലീല്‍ ടി.സി.എച്ച്, ഫസല്‍ കെ.പി എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സഫീര്‍ പുല്ലമ്പി സ്വാഗതവും ട്രഷറര്‍ മഹമൂദ് ഫനാര്‍ നന്ദിയും പറഞ്ഞു.

മുതിര്‍ന്ന മുസ്ലീം ലീഗ് നേതാവ് ടി.സി.എച്ച് അബൂബക്കര്‍ ഹാജി യോഗം ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് അബ്ദുള്ള ഹാജി

