കക്കട്ടില്‍: കെ.ദാമു മാസ്റ്ററുടെ നിര്യാണത്തോടെ കുറ്റ്യാടി മേഖലയില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനം
കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയെയാണ് നഷ്ടമായതെന്ന് പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരും അനുസ്മരിക്കുന്നു. രാഷ്ട്രീയ യുവജനസഭയുടെ പഞ്ചായത്ത് ഭാരവാഹിയായി പൊതുപ്രവര്‍ത്തനം തുടങ്ങിയ ദാമു മാസ്റ്റര്‍ ജനതാദളിന്റ നിയോജക മണ്ഡലം പ്രസിഡന്റ്, സംസ്ഥാന, ദേശീയ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. അധ്യാപകനായും പ്രധാനാധ്യപകനായും ശോഭിച്ചു. പൊതുരംഗത്തെ ഏത് പ്രവര്‍ത്തനത്തിലും മുമ്പിലുണ്ടായിരുന്നു.
ജില്ലാ കൗണ്‍സിലേക്ക് വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന് ജനപ്രതിനിധി എന്ന നിലയിലും
പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. അസുഖമായി വിശ്രമിക്കുന്നതിനിടയിലാണ് ആര്‍ജെഡിയുടെ മെമ്പര്‍ഷിപ്പും ഏറ്റുവാങിയത്. വഴി നടക്കാന്‍ പറ്റാത്ത റോഡ് ടാറിങ് നടത്തിക്കാനും ഗതാഗത യോഗ്യമാക്കാനും അദ്ദേഹം നടത്തിയ ഇടപെടല്‍ നാട്ടുകാര്‍ക്ക് മറക്കാന്‍ കഴിയില്ല.
എല്ലാ രാഷ്ടിയക്കാരുമായും വ്യക്തിബന്ധം പുലര്‍ത്തിയ ദാമു മാസ്റ്റര്‍ ജനതാദള്‍ നേതാവ് അന്തരിച്ച എം.പി.വീരേന്ദ്ര കുമാറിനോട് വളരെയടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.
മരണവിവരം അറിഞ്ഞു നിരവധി പേര്‍ ദാമുമാസ്റ്റരുടെ വീട്ടിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കെ.പി.മോഹനന്‍ എംഎല്‍എ, മുന്‍ എംഎല്‍എ പാറക്കല്‍ അബ്ദുള്ള, ആര്‍ജെഡി നേതാക്കളായ മനയത്ത് ചന്ദ്രന്‍, ഇ.പി. ദാമോദരന്‍, കെ.ലോഹ്യ, എം.കെ.ഭാസ്‌കരന്‍, നീലീയോട്ട് നാണു, സി.പി.എമ്മിലെ
കെ.കെ.ദിനേശന്‍, ജൂലിയസ് മിര്‍ഷാദ്, പഞ്ചായത്ത് പ്രസിഡന്റ് വി.കെ.റീത്ത, കോണ്‍ഗ്രസ് നേതാക്കളായ വി.എം.ചന്ദ്രന്‍, പ്രമോദ് കക്കട്ടില്‍, ആനന്ദന്‍ എലിയാറ, അശോകന്‍.പി.പി, ബിജെപിയിലെ എം.എം.രാധാകൃഷ്ണന്‍, എന്‍സിപിയിലെ വി.രാജന്‍, വാര്‍ഡ് മെമ്പര്‍ റിന്‍സി, ഷാജി വട്ടോളി മുതലായവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം സംസ്‌കരിച്ചു. സര്‍വ്വകക്ഷി അനുശോചനം തിങ്കളാഴ്ച
വൈകീട്ട് 4 മണിക്ക് കക്കട്ട് ടൗണില്‍ നടക്കും.
-എലിയാറ ആനന്ദന്‍