പാറക്കടവ്: ‘എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കും അവകാശങ്ങള്‍, സമത്വം, ശാക്തീകരണം’ എന്ന പ്രമേയം
ഉള്‍ക്കൊണ്ട് മലബാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ എന്‍എസ്എസ്, കോളജ് യൂണിയന്‍, വിമന്‍ സെല്‍ എന്നിവ സംയുക്തമായി അന്താരാഷ്ട വനിതാ ദിനം ആചരിച്ചു. പ്രിന്‍സിപ്പള്‍ ഡോ.ഷൈന എന്‍.സി ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ്. പ്രോഗ്രാം ഓഫീസര്‍ അശ്വിനി പി.പി, യൂണിയന്‍ അഡൈ്വസര്‍ അബ്ദുള്‍ ബാരി, വിമന്‍ സെല്‍ കോഡിനേറ്റര്‍ കണ്‍മണി പി എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ അംന ഫാത്തിമ നന്ദി പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ഥിനികളുടെ നൃത്തശില്‍പം ഉള്‍പ്പെടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. വര്‍ണശബളമായ ഹൈഡ്രജന്‍ ബലൂണുകള്‍ ഉയര്‍ത്തി പരിപാടിക്ക് സമാപനമായി.
