മലപ്പുറം: താനൂരിൽ നിന്ന് രണ്ട് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ നാടുവിട്ട സംഭവത്തിൽ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്ത
യുവാവിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. താനൂര്‍ പോലീസാണ് കസ്റ്റഡിയിലുള്ള എടവണ്ണ സ്വദേശി ആലുങ്ങൽ അക്ബര്‍ റഹീമിന്‍റെ (26) അറസ്റ്റ് രേഖപ്പെടുത്തിയത്. പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ട് വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ തട്ടികൊണ്ട് പോകൽ, പോക്സോ ആക്ട് പ്രകാരമുള്ള മൊബൈൽ ഫോൺ ഉപയോഗിച്ച് പിന്തുടരൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. പെണ്‍കുട്ടികള്‍ക്കൊപ്പം കോഴിക്കോട് നിന്നു മുംബൈയിലേക്ക് യാത്ര
ചെയ്ത അക്ബര്‍ റഹീമിനെ ശനിയാഴ്ച രാവിലെ തിരൂരില്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. താനൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ യുവാവിനെ ചോദ്യം ചെയ്തു.
അറസ്റ്റിലായ യുവാവ് റഹീം അസ്ലം എന്ന പേരിലാണ് സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതെന്നും കുട്ടികള്‍ മുംബൈയിലെ ബ്യൂട്ടി പാര്‍ലറില്‍ എത്തിയത് യാദൃശ്ചികമെന്നും പോലീസ് കണ്ടെത്തി. വെള്ളിയാഴ്ച പൂനെയില്‍നിന്ന് കണ്ടെത്തിയ പെണ്‍കുട്ടികളെ ശനിയാഴ്ച ഉച്ചയോടെയാണ് പോലീസ് കേരളത്തിലെത്തിച്ചത്.
കഴിഞ്ഞ ബുധനനാഴ്ചയാണ് പ്ലസ് ടു വിദ്യാര്‍ഥികളായ കുട്ടികളെ കാണാതായത്.