താമരശേരി: എളേറ്റില്‍ വട്ടോളി എംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ്
ഷഹബാസിന്റെ കൊലപാതകത്തില്‍ കൃത്യമായ പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്നു വനം വന്യ ജീവി മന്ത്രി എ.കെ.ശശീന്ദ്രന്‍. ശനിയാഴ്ച ഷഹബാസിന്റെ താമരശേരി ചുങ്കത്തെ വീട്ടിലെത്തി ബന്ധുക്കളെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഏതെങ്കിലും തരത്തിലുള്ള പോരായ്മകള്‍ ഉണ്ടെങ്കില്‍ ജില്ലയില്‍ നിന്നുള്ള മന്ത്രി എന്ന നിലയില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കിടയിലെ സംഘര്‍ഷവും ലഹരിയുടെ ഉപയോഗവും വലിയ സാമൂഹിക പ്രശ്‌നമായി മാറുന്നുണ്ട്. കനത്ത ശിക്ഷാ നടപടികളിലൂടെയും സാമൂഹിക
ബോധവത്കരണത്തിലൂടെയും പരിഹാരം കാണണമെന്നും ഈ സാമൂഹിക വിപത്തിനെതിരെ ഒറ്റകെട്ടായി സമൂഹം ഉണ്ടാവണമെന്നും മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു.
ഫെബ്രുവരി 28 നാണു താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ചേരി തിരിഞ്ഞു വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായത്. ഇതിനിടെയാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ ഷഹബാസ് മരിച്ചു. സംഭവത്തില്‍ ഇതിനകം ആറ് വിദ്യാര്‍ഥികള്‍ പിടിയിലായിട്ടുണ്ട്.