മലപ്പുറം: താനൂരില്‍നിന്നു നാടുവിട്ടുപോയ വിദ്യാര്‍ഥിനികളെ തിരികെയെത്തിച്ചു. ഇന്ന് ഉച്ചയോടെ തിരൂര്‍
റെയില്‍വേ സ്റ്റേഷനിലെത്തിച്ച വിദ്യാര്‍ഥിനികളെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. കോടതിയില്‍ ഹാജരാക്കിയ ശേഷം രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയക്കും. വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിംഗും രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണവും പോലീസ് നല്‍കും. കുട്ടികളുടെ മാതാപിതാക്കളും റെയില്‍വേ സ്റ്റേഷനിലെത്തിയിരുന്നു. മുംബൈ-ചെന്നൈ എഗ്മോര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ലോനവാലയില്‍ വെച്ചാണ് ഇവരെ കണ്ടെത്തിയത്.
മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ഥിനികളെ കണ്ടെത്താനായത്.
കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായാണ് അന്വേഷണം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതെന്ന് മലപ്പുറം എസ്പി പറഞ്ഞു.
പെണ്‍കുട്ടികള്‍ക്കൊപ്പം ട്രെയിനില്‍ യാത്ര ചെയ്ത ഇന്‍സ്റ്റഗ്രാം സുഹൃത്ത് മലപ്പുറം എടവണ്ണ സ്വദേശി റഹിം അസ്ലമിനെ താനൂര്‍ പോലീസ് കസ്റ്റഡിയിലെത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.