വടകര: റാണി പബ്ലിക് സ്‌കൂളില്‍ കിഡ്‌സ് ഡേയും ഗ്രാന്റ് പാരന്റ്‌സ് ഡേയും വിവിധ പരിപാടികളോടെ
ആഘോഷിച്ചു വടകര റവന്യൂ ഡിവിഷനല്‍ ഓഫീസ് സുപ്രണ്ട് ജി.അനിത ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പള്‍ ഗീതാലക്ഷ്മി സത്യനാഥന്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് സബീഷ് കുന്നങ്ങോത്ത്, യുകെജി വിദ്യാര്‍ഥി വേനിദത്ത ആദര്‍ശ്, അധ്യാപിക പ്രവിത, സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. സ്വരൂപ്, മേനേജ്‌മെന്റ് പ്രതിനിധി യു.ശോഭന, അഞ്ജലി പ്രതാപ്, രമ്യ സ്വരൂപ് എന്നിവര്‍ സംസാരിച്ചു ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി സിദ്ര ഫാത്തിമയുടെ മാതാവ് കെ.ടി.ഉമയ്ബാനു രചിച്ച ചെറു സന്ദേശങ്ങളുടെ സമാഹാരം വിശിഷ്ടാതിഥി ജി.അനിത പ്രകാശനം ചെയ്തു. യുകെജി വിദ്യാര്‍ഥി ജാന്‍വിക് ജിബി നന്ദി പറഞ്ഞു. തുടര്‍ന്ന് കുട്ടികളും രക്ഷിതാക്കളും വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അവതരിപ്പിച്ചു. കലാവിരുന്ന് കൈയ്യടി നേടി.
