വടകര: ആശാ വര്‍ക്കര്‍മാരുടെ സമരത്തിനെതിരായ പിണറായി ഗവണ്മന്റിന്റെ നിലപാട് അങ്ങേയറ്റം
ക്രൂരമാണെന്നും കോവിഡ് സമയത്ത് കേരളത്തിലെ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ സ്വന്തം ജീവന്‍ പണയം വെച്ച് രംഗത്തിറങ്ങിയവര്‍ ഇന്ന് ജീവന്‍ നിലനിര്‍ത്താന്‍ കൊടും വെയിലില്‍ സമരമിരിക്കേണ്ട ഗതികേടിലാണെന്നും കെപിസിസി മെമ്പര്‍ റിജില്‍ മാക്കുറ്റി കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ദുരഭിമാനം മാറ്റി സമരം തീര്‍ക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചോറോട് പത്താം വാര്‍ഡില്‍ മഹാത്മാഗാന്ധി കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു
അദ്ദേഹം. വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് സുഭാഷ് സി.എച്ച് അധ്യക്ഷത വഹിച്ചു. യുഡിഎഫ് ചെയര്‍മാന്‍ വടകര നിയോജക മണ്ഡലം കോട്ടയില്‍ രാധകൃഷ്ണന്‍, കോണ്‍ഗ്രസ് പ്രസിഡന്റ് മണ്ഡലം അഡ്വ: പി.ടി.കെ.നജ്മല്‍, അംശുലാല്‍ പൊന്നാറത്ത്, രാജേഷ് ചോറോട്, ഷിനിത ചെറുവോത്ത്, ശ്രീജിഷ് യു.എസ്, ശ്രീധരന്‍. പി, അനന്തന്‍.കെ, പ്രകേഷ് സി.എച്ച് എന്നിവര്‍ സംസാരിച്ചു.

ചോറോട് പത്താം വാര്‍ഡില്‍ മഹാത്മാഗാന്ധി കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു
