എടച്ചേരി: വാഹന പരിശോധനക്കിടയില്‍ കുഴല്‍പണം പിടികൂടി. എടച്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍
ടി.കെ.ഷിജുവും സംഘവും തലായി-മുതുവടത്തുര്‍ റോഡില്‍ വാഹന പരിശോധന നടത്തുമ്പോഴാണ് 11,54,300 രൂപ പിടികൂടിയത്. കെഎല്‍ 18 എസി 0434 നമ്പര്‍ ബൈക്ക് ഓടിച്ച നാദാപുരം വരിക്കോളി തയ്യുള്ളതില്‍ അബ്ദുള്‍അസീസില്‍ (36) നിന്നാണ് മതിയായ രേഖകളില്ലാത്ത പണം പിടിച്ചെടുത്തത്. എഎസ്‌ഐ രാമദാസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രതീഷ് മടപ്പള്ളി സിവില്‍പോലീസ് ഓഫീസര്‍ രാഹുല്‍ എന്നിവരടങ്ങുന്ന സംഘമാണ് കുഴല്‍പണം പിടികൂടിയത്. പണം എന്‍ഫോഴ്‌സ്‌മെന്റിനു കൈമാറുമെന്ന് പോലീസ് അറിയിച്ചു.
