വടകര: വടകര-മാഹി കനാലില്‍ കോട്ടപ്പള്ളി ഭാഗത്ത് ഓട്ടോഡ്രൈവര്‍ മരിച്ച നിലയില്‍. ചെമ്മരത്തൂര്‍ സന്തോഷ്
മുക്ക് തിരുവങ്ങത്ത് അജിത് കുമാറാണ് (50) മരിച്ചത്. ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. കനാലിനരികില്‍ ഓട്ടോറിക്ഷ നിര്‍ത്തിയിട്ടത് കണ്ട് സംശയം തോന്നിയവര്‍ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ അഗ്നിരക്ഷാസേന ഡിങ്കി, ലൈഫ് ജാക്കറ്റ് തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെ വെള്ളത്തില്‍ നിന്നു പുറത്തെടുത്ത് ആംബുലന്‍സില്‍ വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും
അപ്പോഴേക്കും മരിച്ചിരുന്നു.
സ്റ്റേഷന്‍ ഓഫീസര്‍ വിജിത് കുമാര്‍, സീനിയര്‍ ഫയര്‍ ഓഫീസര്‍ ഷൈനേഷ് മൊകേരി, ഫയര്‍ ഓഫീസര്‍മാരായ സഹീര്‍ പി എം, റാഷിദ് എം ടി, ബിനീഷ് ഐ ഷിജു, ടി പി അഗീഷ്, പി ജയകൃഷ്ണന്‍, ബബീഷ് പി എം, സുബൈര്‍ കെ, രതീഷ് കക്കാട്ട് തുടങ്ങിയവര്‍ ദൗത്യത്തില്‍ പങ്കാളികളായി. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.