വടകര: ഒഞ്ചിയം ഗവണ്‍മെന്റ് യുപി സ്‌കൂള്‍ 67-ാം വാര്‍ഷികാഘോഷവും സര്‍വീസില്‍ നിന്ന് വിരമിക്കുന്ന
പ്രധാനാധ്യാപകന്‍ എം.എന്‍.പ്രമോദിനുള്ള യാത്രയയപ്പും നാടിന്റെ ഉത്സവമായി. പരിപാടിയുടെ ഭാഗമായി ഘോഷയാത്രയും ചോമ്പാല ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ മികച്ച നാടകവും കുട്ടികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.
വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും കെ.കെ.രമ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഒഞ്ചിയം
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ഒഞ്ചിയം പ്രഭാകരന്‍, ഉസ്മാന്‍ ഒരിയാന, കെ. കമലം, പ്രമോദ് എം.എന്‍, ബിജു മൂഴിക്കല്‍, നുസൈബ മൊട്ടേമ്മല്‍, റഹീസ നൗഷാദ്, ഷജിന കൊടക്കാട്ട്, നിരോഷാ ധനേഷ്, രമ്യ പി.എം, ജൗഹര്‍ വെള്ളികുളങ്ങര, സുധീര്‍ മഠത്തില്‍, കെ.എം പവിത്രന്‍, കുളങ്ങര ചന്ദ്രന്‍, ബാബു ഒഞ്ചിയം, രാഘവന്‍ എം.പി, യു അഷ്‌റഫ്, സോഷ്മ നീരജ്, ടി.കെ ഭാസ്‌കരന്‍, വി.പി ഹമീദ്, കെ.കെ ഹരിദാസന്‍, സി.എച്ച് നിഷ, സി ശ്രീകാന്ത് എന്നിവര്‍ പ്രസംഗിച്ചു.

വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും കെ.കെ.രമ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഒഞ്ചിയം
