മാഹി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാല മാഹി കേന്ദ്രം
കമ്യൂണിറ്റി കോളജ് ശുചീകരണ തൊഴിലാളികളെ ആദരിച്ചു. സെന്റര്‍ ഹെഡ് പ്രൊഫ. എം.പി.രാജന്‍ അധ്യക്ഷത വഹിച്ചു. ജേര്‍ണലിസം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ആന്റോ ചെറോത്ത് സ്വാഗതം പറഞ്ഞു. മാഹി ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ക്ലീനിംഗ് വിഭാഗത്തിലെ 14 വനിതാ തൊഴിലാളികളെയാണ്
ആദരിച്ചത്. തൊഴിലാളികള്‍ക്ക് ഉപഹാര സമര്‍പണവും വിദ്യാര്‍ഥികളുടെ സാംസ്‌കാരിക പരിപാടിയും നടന്നു.

