വടകര: അഴിയൂര്‍ പഞ്ചായത്ത് ഓഫീസില്‍ ഭരണസമിതി അംഗങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ
പ്രസിഡന്റ് ആയിഷ ഉമ്മര്‍ കുഴഞ്ഞു വീണു. പ്രസിഡന്റിനെ തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഓഫീസ് മുറിയില്‍ എല്‍ഡിഎഫ്-യുഡിഎഫ് അംഗങ്ങളും നേതാക്കളും തമ്മിലുണ്ടായ ബഹളത്തിനിടെയാണ് പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പിന്നാലെ പ്രസിഡന്റിനെ മാഹി ആശുപത്രിയിലും ബോധക്ഷയം ഉണ്ടായതിനെ തുടര്‍ന്ന് തലശേരി ആശുപത്രിയിലേക്കും മാറ്റി.
വനിത ഓവര്‍സീയറെ അധിക്ഷേപിച്ച ജീവനക്കാരനെതിരെ
നടപടി എടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയം പഞ്ചായത്തില്‍ വിവാദമായി നില്‍ക്കുകയാണ്. ജീവനക്കാരനെ മാറ്റാന്‍ കഴിഞ്ഞ ഭരണസമിതി യോഗം തീരുമാനിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇത് സംബന്ധിച്ച് ഇന്ന് എല്‍ഡിഎഫിന്റെയും എസ്ഡിപിഐയുടെയും അംഗങ്ങളും നേതാക്കളും പഞ്ചായത്ത് പ്രസിഡന്റിനെ കാണാനെത്തി. ഇതറിഞ്ഞ് യുഡിഎഫ് അംഗങ്ങളും നേതാക്കളും എത്തിയതോടെ മുറിയില്‍ ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റവും ബഹളവുമുണ്ടാവുകയായിരുന്നു. ഇതിനിടയിലാണ് പ്രസിഡന്റ് കുഴഞ്ഞുവീണത്.
ഇടതുമുന്നണിയും എസ്ഡിപിഐയും അഴിയൂരില്‍ ബോധപൂര്‍വം
പദ്ധതി പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നതിനുള്ള ഗുഢ നിക്കത്തിന്റെ ഭാഗമാണ് പഞ്ചായത്ത് പ്രസിഡണ്ടിനെ ഓഫിസിനകത്ത് മണിക്കൂറുകളോളം തടഞ്ഞു വെച്ചതിന് പിന്നിലെന്ന് യുഡിഎഫ്-ആര്‍എംപിഐ നേതൃത്വം ആരോപിച്ചു. ജീവനക്കാര്‍ തമ്മിലുള്ള തര്‍ക്കം പരിഹരിച്ചിട്ടും രാഷ്ടീയ മുതലെടുപ്പ് നടത്തി വനിതയാണെന്ന പരിഗണന പോലുമില്ലാതെ കൈയേറ്റം നടത്തിയവര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.