Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാനുവേണ്ടി ഹാജരായ വക്കീൽ വക്കാലത്തൊഴിഞ്ഞു

March 7, 2025
in കേരളം
A A
മൂന്ന് കൊലപാതകത്തിന് ശേഷം അഫാന്‍ ബാറില്‍ കയറി മദ്യപിച്ചു; തുറന്നുപറച്ചിലില്‍ ഞെട്ടി പോലീസ്
Share on FacebookShare on Twitter

തിരുവനന്തപുരം: കേരളത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ വക്കാലത്തില്‍ നിന്ന് ഒഴിഞ്ഞ് അഭിഭാഷകന്‍ കെ.ഉവൈസ് ഖാന്‍. കോണ്‍ഗ്രസ് ആര്യനാട് ബ്ലോക്ക് പ്രസിഡന്റായ ഉവൈസ് ഖാന്‍ കേസ് ഏറ്റെടുത്തതിനെതിരെ കെപിസിസിക്ക് പരാതി കിട്ടിയിരുന്നു. കേസില്‍ ഹാജരാകുന്നതില്‍ നിന്ന് ഉവൈസിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് സൈതലിയാണ് പരാതി നല്‍കിയത്. ഉവൈസിന്റെ നടപടി കോണ്‍ഗ്രസിന് അവമതിപ്പുണ്ടാക്കിയെന്ന് കാണിച്ചാണ് കെപിസിസി പ്രസിഡന്റിന് പരാതി നല്‍കിയത്.
നെടുമങ്ങാട് കോടതിയിലെ ബാര്‍ അസോസിയേഷന്റെ പ്രസിഡന്റ് കൂടിയാണ് ഉവൈസ് ഖാന്‍. അഫാനുവേണ്ടി വാദിക്കാന്‍ അഭിഭാഷകനില്ലാത്തതിനാല്‍ ജില്ലാ ജഡ്ജി ചെയര്‍മാനായ ലീഗല്‍ സര്‍വീസ് അതോറിറ്റി നിര്‍ദ്ദേശിച്ചതനുസരിച്ചാണ് ഹാജരായതെന്നായിരുന്നു വിശദീകരണം. അഭിഭാഷകരില്ലാത്തവര്‍ക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റി തന്നെ അഭിഭാഷകരെ നല്‍കാറുണ്ട്.
അതേസമയം, മുത്തശ്ശി സല്‍മാബീവിയെ കൊലപ്പെടുത്തിയ കേസില്‍ പാങ്ങോട് തെളിവെടുപ്പിന് എത്തിക്കാനിരിക്കെ അഫാന്‍ കുഴഞ്ഞുവീണു. പാങ്ങോട് പോലീസ് സ്റ്റേഷനിലെ ശുചിമുറിയിലാണ് പ്രതി കുഴഞ്ഞുവീണത്. കൂടുതല്‍ ചികിത്സ നല്‍കുന്നതിനായി അഫാനെ കല്ലറയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ആത്മഹത്യാശ്രമമാണോയെന്ന് ആദ്യം സംശയിച്ചിരുന്നു. അഫാന്‍ രാത്രി ഉറങ്ങിയിരുന്നില്ല. രക്തസമ്മര്‍ദത്തിലുണ്ടായ വ്യതിയാനം മൂലമാണ് പ്രതി കുഴഞ്ഞുവീണതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

RECOMMENDED NEWS

റോഡില്‍ ഓയില്‍ ഒഴുകി, വാഹനങ്ങള്‍ തെന്നി

റോഡില്‍ ഓയില്‍ ഒഴുകി, വാഹനങ്ങള്‍ തെന്നി

3 months ago
കെല്‍ട്രോണ്‍ അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കെല്‍ട്രോണ്‍ അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

2 months ago
സാന്ത്വന സ്പര്‍ശവുമായി പെരുമുണ്ടച്ചേരി ചാരിറ്റബിള്‍ ട്രസ്റ്റ്; ഫണ്ട് ശേഖരണം തുടങ്ങി

സാന്ത്വന സ്പര്‍ശവുമായി പെരുമുണ്ടച്ചേരി ചാരിറ്റബിള്‍ ട്രസ്റ്റ്; ഫണ്ട് ശേഖരണം തുടങ്ങി

4 months ago
ലഹരിക്കെതിരെ കോണ്‍ഗ്രസിന്റെ സ്‌നേഹ സംഗമം

ലഹരിക്കെതിരെ കോണ്‍ഗ്രസിന്റെ സ്‌നേഹ സംഗമം

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal